സ്പോര്‍ട്സ് സ്‌കൂളുകളിലെ പരിശീലകരുടെ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
1 min read

കായിക യുവജനകാര്യാലയത്തിന് കീഴിലുള്ള സ്പോര്‍ട്സ് സ്‌കൂളുകളിലെ പരിശീലകരുടെ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.സീനിയര്‍ കോച്ച്, കോച്ച്, അസിസ്റ്റന്റ് കോച്ച്, പരിശീലകര്‍, മെന്റര്‍ കം ട്രെയിനര്‍, സ്‌ട്രെങ്ത് ആന്റ് കണ്ടീഷനിംഗ് എക്സ്പെര്‍ട്ട് ഗ്രേഡ്11 എന്നീ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. 2024-25 അധ്യയന വര്‍ഷത്തില്‍ തിരുവനന്തപുരത്തെ ജി.വി.രാജ സ്പോര്‍ട്സ് സ്‌കൂള്‍, സ്പോര്‍ട്സ് സ്‌കൂള്‍ കണ്ണൂര്‍, സ്പോര്‍ട്സ് ഡിവിഷന്‍ കുന്നംകുളം (തൃശൂര്‍) എന്നിവിടങ്ങളിലേക്കാണ് നിലവിലെ അവസരങ്ങള്‍. അത്ലറ്റിക്സ്, ബോക്സിംഗ്, ഫുട്ബോള്‍, ഹോക്കി, വോളിബോള്‍, ജൂഡോ, തായ്ക്വോണ്ടോ, ഗുസ്തി, ബാസ്‌ക്കറ്റ്ബോള്‍, ക്രിക്കറ്റ് എന്നിവയില്‍ പ്രാവീണ്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ 2024 ജൂണ്‍ 22-ന് വൈകുന്നേരം 5:00- നകം സമര്‍പ്പിക്കണം. അപേക്ഷകള്‍ [email protected] എന്ന ഇ-മെയില്‍ വഴിയോ , ഡയറക്ടര്‍, ഡയറക്ടറേറ്റ് ഓഫ് സ്പോര്‍ട്സ് & യൂത്ത് അഫയേഴ്സ് , ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം-33, പിന്‍ 695033 എന്ന വിലാസത്തില്‍ അയയ്ക്കുകയോ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ www.dsya.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 9746661446 (സ്പോര്‍ട്സ് ഡെമോണ്‍സ്ട്രേറ്റര്‍).
