പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മാതൃകാ വയോജന വിശ്രമ കേന്ദ്രങ്ങളില്‍ കെയര്‍ടേക്കര്‍മാരുടെ ഒഴിവ്
1 min readപേരാവൂര്‍: പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള മുഴക്കുന്ന് പഞ്ചായത്തിലെ നല്ലൂര്‍, കേളകം പഞ്ചായത്തിലെ കുണ്ടേരി, ശാന്തിഗിരി, പേരാവൂര്‍ പഞ്ചായത്തിലെ പെരുമ്പുന്ന, കടമ്പം, കണിച്ചാര്‍ പഞ്ചായത്തിലെ മലയാമ്പടി, കൊളക്കാട് തുടങ്ങിയ മാതൃകാ വയോജന വിശ്രമ കേന്ദ്രങ്ങളിലേക്ക് കെയര്‍ടേക്കര്‍മാരെ നിയമിക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജൂണ്‍ 22 ന് 11 മണിക്ക് പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും. എസ്.എസ്.എല്‍.സി ആണ് യോഗ്യത. അപേക്ഷകര്‍ പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള സ്ഥിരതാമസക്കാരായിരിക്കണം.