April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 18, 2026

ബത്തേരി സഹകരണ ബാങ്കിലെ നിയമനക്കോഴ: ഐ സി ബാലകൃഷ്ണൻ എംഎൽഎക്കെതിരെ കേസെടുക്കണമെന്ന് വിജിലൻസ് അന്വേഷണ റിപ്പോർട്ട്‌

SHARE

ബത്തേരി സഹകരണ ബാങ്കിലെ നിയമനക്കോഴയിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎക്കെതിരെ കേസെടുത്ത് തുടർനടപടി സ്വീകരിക്കണമെന്ന് വിജിലൻസ് അന്വേഷണ റിപ്പോർട്ട്‌. മൂന്നു മാസത്തെ അന്വേഷണത്തിനൊടുവിൽ അന്വേഷണ ഉദ്യോഗസ്ഥൻ ഷാജി വർഗീസ് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്തക്ക് റിപ്പോർട്ട് കൈമാറി.

ബത്തേരി സഹകരണ ബാങ്കിൽ നിയമനം നൽകാമെന്നേറ്റ് ലക്ഷങ്ങൾ വാങ്ങി വഞ്ചിച്ചുവെന്നായിരുന്നു ഐ സി ബാലകൃഷ്ണനെതിരെ പരാതികൾ. വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ ആത്മഹ്യക്ക് ഇടയാക്കിയതും ബാങ്കിലെ അഴിമതിയായിരുന്നു.ബത്തേരി അർബൻ ബാങ്കിൽ നിയമനത്തിനായി ഐസി ബാലകൃഷ്ണൻ ശുപാർശ നൽകിയതിന്റെ തെളിവുകൾ പുറത്തുവന്നിരുന്നു. ഐസി ബാലകൃഷ്ണൻ ബാങ്കിലെ നിയമനത്തിന്റെ തന്റെ അധികാരം ദുരുപയോ​ഗം ചെയ്തിരുന്നുവെന്നും. എൻഎം വിജയന്‍റെ ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിട്ടുണ്ടായിരുന്നു.

അനധികൃത നിയമനത്തിന്‌ ഐസി ബാലകൃഷ്ണൻ ഉദ്യോഗാർത്ഥികളുടെ പട്ടിക നൽകിയിരുന്നതായി ബത്തേരി അർബൻ ബാങ്ക്‌ മുൻ ചെയർമാൻ ഡോ. സണ്ണി ജോർജിന്റെ വിളിപ്പെടുത്തലും പുറത്തുവന്നിരുന്നു.