September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 6, 2026

‘ജാമ്യവ്യവസ്ഥ ലംഘിച്ചു’; രാഹുല്‍ ഈശ്വറിനെതിരെ പരാതിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിത

SHARE

തിരുവനന്തപുരം: രാഹുല്‍ ഈശ്വറിനെതിരെ പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിത. രാഹുല്‍ ഈശ്വര്‍ സാമൂഹ്യമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്നും ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും പരാതിയില്‍ പറയുന്നു. രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കാന്‍ നടപടി സ്വീകരിക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. പ്രത്യേക അന്വേഷണസംഘം മേധാവി പൂങ്കുഴലിക്ക് നല്‍കിയ പരാതി സൈബര്‍ പൊലീസിന് കൈമാറി. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസിനാണ് കൈമാറിയത്.രാഹുല്‍ ജാമ്യവ്യവസ്ഥ ലംഘിച്ചോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയ യുവതിയെ വീഡിയോയിലൂടെ അധിക്ഷേപിച്ച കേസിൽ രാഹുല്‍ ഈശ്വര്‍ റിമാന്‍ഡിലായിരുന്നു. 16 ദിവസത്തിന് ശേഷമായിരുന്നു ജാമ്യം ലഭിച്ചത്.