മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ ഇറങ്ങിയ ദിവസം തന്നെ ‘ബറോസ്’ എത്തും; റിലീസ് പ്രഖ്യാപിച്ചു
1 min read

മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന ബറോസിന്റെ റിലീസ് പ്രഖ്യാപിച്ചു. സംവിധായകന്‍ ഫാസിലാണ് വീഡിയോയിലൂടെ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. ഡിസംബര്‍ 25നാണ് ബറോസ് തിയേറ്ററുകളിലെത്തുക. ക്രിസ്മസ് റിലീസായി ചിത്രമെത്തുന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മോഹന്‍ലാല്‍ അഭിനയിച്ച് പുറത്തിറങ്ങിയ ആദ്യ ചിത്രമായ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ പുറത്തിറങ്ങിയ അതേ ദിവസം തന്നെയാണ് മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭവും പുറത്തിറങ്ങുന്നത്. ഇത് യാദൃശ്ചികമായി സംഭവിച്ചതാണെന്നും ഈ കൗതുകം ചൂണ്ടിക്കാണിച്ചപ്പോള്‍ മോഹന്‍ലാല്‍ പോലും അതിശയിച്ചുപോയെന്നുമാണ് ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളു’ടെ സംവിധായകന്‍ കൂടിയായ ഫാസില്‍ പറയുന്നത്. 1980 ഡിസംബര്‍ 25നായിരുന്നു നരേന്ദ്രനായി മോഹന്‍ലാല്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
