നിയമനക്കോഴ കേസ്; ബാസിത്തിനെ 5 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു, അഖില്‍ സജീവ് റിമാന്‍ഡില്‍
1 min read

പത്തനംതിട്ട: നിയമനക്കോഴ കേസില്‍ അറസ്റ്റിലായ ബാസിത്തിനെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. അതേസമയം, കേസിലെ പ്രധാന പ്രതി അഖിൽ സജീവിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സ്പൈസസ് ബോർഡ് നിയമനത്തട്ടിലും ഇയാളുടെ അറസ്റ്റ് പത്തനംതിട്ട പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രൊഡക്ഷൻ വാറന്റുമായി കന്റോമെന്റ് പൊലീസ് കൊട്ടാരക്കര ജയിലിലെത്തി അഖിലിനെ കസ്റ്റഡിയിൽ കൊണ്ടുപോകും. നിയമന കോഴക്കേസിൽ വിശദമായി ചോദ്യം ചെയ്യും. കേസിലെ കൂട്ടുപ്രതി യുവമോർച്ച നേതാവ് സി ആർ രാജേഷ് ഇപ്പോഴും ഒളിവിലാണ്.
