ബ്രേക്ക് ഫാസ്റ്റിന് ദോശയും ഇഡലിയും കഴിച്ച് മടുത്തോ? എങ്കിൽ ഇതൊന്ന് പരീക്ഷിച്ച് നോക്കൂ
1 min read

രാവിലെ എന്നും ദോശയോ ഇഡലിയോ കഴിച്ച് മടുത്തോ? എങ്കിൽ ഉണ്ടാക്കാം ഒരു വെറൈറ്റി കിടിലൻ വിഭവം. കാണാൻ ഉണ്ണിയപ്പം പോലെ ഉണ്ടാവുമെങ്കിലും ടെസ്റ്റിൽ വേറെ രുചിയായിരിക്കും. കുട്ടികൾക്കൊക്കെ ഉറപ്പായും ഇഷ്ട്ടമാവും. എങ്ങനെ ഇത് ഉണ്ടാക്കാമെന്ന് നോക്കാം…
ആവശ്യ സാധനങ്ങൾ:
അരിപ്പൊടി – ഒരു കപ്പ്
തേങ്ങാ ചിരകിയത് – കാൽ കപ്പ്
കോഴിമുട്ട – 1 എണ്ണം
ഇളം ചൂടു വെള്ളം – 1 കപ്പ്
യീസ്റ്റ് – 1/4 ടീസ്പൂൺ
പഞ്ചസാര – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:
എല്ലാ ചേരുവകളും മിക്സിയിൽ ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുക്കുക.
ദോശമാവിനേക്കാൾ ലൂസ് ബാറ്റർ ആയി വേണം അരച്ചെടുക്കാൻ.
ശേഷം ഉണ്ണിയപ്പ ചട്ടിയിൽ എണ്ണതേച്ച് മാവയൊഴിച്ച് തിരിച്ചും മറിച്ചും ഇട്ട് ചുട്ടെടുക്കാം.
തക്കാളി ചട്ണിയുടെ കൂടെയോ തേങ്ങാ ചട്നിയുടെ കൂടെ കൂട്ടി കഴിക്കാം.
