January 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
January 5, 2026

കാമറൂൺ തന്നെ എന്നും ബോക്സോഫീസിൽ രാജാവ് ; 1 ബില്യൺ ക്ലബ്ബിൽ കയറി കാമറൂണിന്റെ അവതാർ 3

SHARE

തുടർച്ചയായി മൂന്നാമത്തെ അവതാർ ചിത്രവും 1 ബില്യൺ ഡോളർ കളക്ഷനിൽ എത്തിച്ച് ഇതിഹാസ സംവിധായകൻ ജെയിംസ് കാമറൂൺ. സമ്മിശ്ര പ്രതികരണങ്ങൾ ആയിരിക്കുന്നിട്ടും ചിത്രം കാണാൻ തിയറ്ററുകളിലേക്കെത്തുന്ന പ്രേക്ഷകരുടെ എന്നതിന് കുറവില്ല എന്ന് തെളിയിക്കുന്നതാണ് റിലീസ് ചെയ്ത് 15 ദിവസമായപ്പോഴേക്കും ചിത്രത്തിന് ബ്രഹ്‌മാണ്ഡ കളക്ഷൻ നേടാൻ സാധിച്ചത്.അവതാർ : വേ ഓഫ് വാട്ടർ എന്ന ചിത്രത്തിന്റെ കഥ തന്നെയാണ് മൂന്നാം ഭാഗമായ ഫയർ ആൻഡ് ആഷിലും, പ്രമേയപരമായി വ്യത്യസ്തത ഒന്നും തന്നെയില്ല എന്നതായിരുന്നു ചിത്രത്തിന് നേരെ ആഗോള തലത്തിൽ ഉയർന്നിരുന്ന വിമർശനം. പ്രമേയത്തിലെ ആവർത്തന വിരസത അവതാർ 3 മറികടന്നത് കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങൾക്കൊണ്ടായിരുന്നു.

400 മില്യൺ ഡോളർ ബജറ്റിലൊരുക്കിയ അവതാർ 3 ഒരാഴ്ചകൊണ്ട് മുടക്കുമുതൽ തിരിച്ചു പിടിച്ചിരുന്നു. മൂന്ന് മണിക്കൂർ 15 മിനുട്ട് ദൈർഘ്യമുണ്ടായിരുന്നു ചിത്രത്തിന് എന്നതും വിമർശന വിധേയമായെങ്കിലും 3D യിൽ ദൃശ്യങ്ങൾ പുലർത്തിയ മേന്മയടക്കം എടുത്തു പറയാൻ പോസിട്ടീവുകളും നിരവധിയായിരുന്നു.

2029 ൽ മാത്രമാണ് അവതാറിന്റെ അടുത്ത ഭാഗം കാണാനാവുക എന്നതും ശ്രദ്ധേയമാണ്. എന്നാൽ അതിനും മുൻപേ ഹിരോഷിമയിൽ അണുബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട കഥ പ്രമേയമായ ‘എ ട്രെയിൻ ടു ഹിരോഷിമ’ എന്ന നോവലിന്റെ സിനിമാവിഷ്ക്കാരം ജെയിംസ് കാമറൂൺ സംവിധാനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.