കൊളച്ചേരി എടക്കൈത്തോടിൽ കാർ അപകടം.

കൊളച്ചേരി: കൊളച്ചേരി എടക്കൈത്തോടിൽ കാർ അപകടത്തിൽപ്പെട്ടു, എടക്കൈത്തോട് മുത്തപ്പൻ ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്, ചേലേരിഭാഗത്ത് നിന്നും ഓണപ്പറമ്പ് നാറാത്ത് ഭാഗത്തേക്കു പോവുകയായിരുന്ന KL-07-CL-5099 ബലേനൊ കാറാണ് അപകടത്തിൽ പെട്ടത്. മുത്തപ്പൻ ക്ഷേത്രത്തിന് സമീപമുള്ള കപ്പാലത്തിൽ നിന്നും നിയന്ത്രണം നഷ്ടപ്പെട്ട് തൊട്ട് താഴെയുള്ള വീട്ടിന് മുറ്റത്തേക്ക് പതിക്കുകയായിരുന്നു. വൈകുന്നേരം 4:30 മണിയോടെയാണ് അപകടം നടന്നത്. വീടിൻ്റെ പില്ലറിൽ തട്ടിയാണ് വാഹനം നിന്നത് എന്ന് സമീപവാസികൾ അറിയിച്ചു. തലനാരിഴയ്ക്കാണ് ആർക്കും പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.

