April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 19, 2026

ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ 17 ജീവനക്കാർക്കെതിരേയും ജാതി വിവേചനത്തിന് കേസ്

SHARE

ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (IISc) ഫാക്കൽറ്റികൾ, അഡ്മിനിസ്‌ട്രേഷനിലെ ജീവനക്കാർ ഉൾപ്പെട 17 പേർക്കെതിരെ ജാതി വിവേചനത്തിന്‌‍ കേസ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ മുൻ പ്രഫസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ സദാശിവനഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് കേസ്.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലം സസ്റ്റെയിനബിൾ ഡെവലപ്പ്മെന്റ് വിഭാ​ഗത്തിലെ അസിസ്റ്റൻ്റ് പ്രൊഫസറായ ഡി സന്ന ദുർഗപ്പയാണ് ബംഗളൂരു കോടതിയിൽ സ്വകാര്യ അന്യായം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സദാശിവനഗർ പോലീസ് എഫ് ഐ ആർ രെജിസ്റ്റർ ചെയ്തത്.തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് തന്റെ ജോലി മേലധികാരികൾ ഇല്ലാതാക്കിയെന്നും, വ്യാജ ലൈംഗികാതിക്രമ കേസ് ചുമത്തി ജോലി ഇല്ലാതാക്കിയതിലൂടെ “ഒമ്പത് വർഷത്തെ തൊഴിലില്ലായ്മ സഹിക്കാൻ താൻ നിർബന്ധിതനായെന്നും” ദുർഗപ്പ പരാതിയിൽ പറയുന്നു.സുവോളജിയിൽ പിഎച്ച്‌ഡി ഉള്ള ദുർഗ്ഗപ്പ 2008 ജൂലൈ 10നാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ ലക്ചററായി നിയമിതനാകുന്നത്. 2011 ജൂലൈ 10ന് അസിസ്റ്റൻ്റ് പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിച്ചു. SCSP (Scheduled Caste Sub-Plan) TSP (Tribal Sub Plan) പദ്ധതികൾ പ്രകാരം പ്രത്യേക ലബോറട്ടറിക്കും, സിറ്റിംഗ് ഏരിയക്കുമായി ഫണ്ട് അനുവദിക്കാത്തതുമായി ബന്ധപ്പെട്ട് പരാതി ഔദ്യോ​ഗികമായി നൽകിയിരുന്നു.

2011 ഒക്‌ടോബർ 25ന് ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനത്തെ പറ്റി എസ്‌സി/എസ്ടി ഫാക്കൽറ്റി ആൻഡ് ഓഫീസേഴ്‌സ് അസോസിയേഷൻ മുഖേന ഗോവിന്ദൻ രംഗരാജനും പരാതി നൽകിയിരുന്നു.

എന്നാൽ മുൻ ഐ ഐ എസ് സി ഡയർക്ടർ ഹണി ട്രാപ്പിലൂടെ തന്റെ ജോലി ഇല്ലാതാക്കിയെന്നും, ആ കേസിൽ ശരിയായ അന്വേഷണം നടന്നില്ലെന്നും ദുർഗപ്പ പരാതിയിൽ പറയുന്നു. ഇതേ പരാതിയിൽ മെയ് 2017 ൽ ലജിസ്ലേച്വർ അസംബ്ലി കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ ലൈംഗിക പീഡനം നടന്നിട്ടില്ല എന്നും ദളിതനായതിനാൽ തന്നെ ഒറ്റപ്പെടുത്തിയതാണെന്ന് തെളിയുകയും ചെയ്തതാണ്. ഇൻസ്റ്റിറ്റ്യൂട്ട് കമ്മറ്റിക്ക് മുൻപാകെ തന്നെ തിരികെ ജോലിക്ക് പ്രവേശിപ്പിക്കാം എന്ന് സമ്മതിച്ചിരുന്നു എങ്കലും തന്നെ തിരികെ ജോലിയിൽ പ്രവേശിപ്പിച്ചില്ല എന്നും ദുർ​ഗപ്പ പരാതിയിൽ പറഞ്ഞു.

ദുർ​ഗപ്പയുടെ പരാതിയിൽ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഗവേണിംഗ് കൗൺസിലിലുണ്ടായിരുന്ന ക്രിസ് ഗോപാലകൃഷ്ണൻ, മുൻ ഐ ഐ എസ്‌ സി ഡയറക്ടർ ബലറാം പി എന്നിവരടക്കം 16 പേർക്കെതിരെ എസ് സി/എസ് ടി അതിക്രമങ്ങൾ തടയൽ നിയമത്തിൻ്റെ 3(8), 3(14), 3(1)(2), 3(x) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ശ്രീധർ വാര്യർ, അനിൽ കുമാർ, നമ്രത ഗുണൈഹ്, നിർമല, സന്ധ്യ വിശ്വനാഥ്, ദീപിക ചക്രവർത്തി, ഹരി കെവിഎസ്, ദാസപ്പ, ഗോവിന്ദൻ രംഗരാജൻ, ബാലചന്ദ്ര പി, ഹേമലാ മ്ഹിഷി, അഞ്ജലി കരണ്ടെ, ചതോപാദ്യായ കെ, പ്രദീപ് സാവ്കർ, അഭിലാഷ് രാജുക്കർ, മനോഹരൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ