മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്‌തു, വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്

1 min read
SHARE

യുവതിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. കോഴിക്കോട് നാദാപുരം കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥനായ സ്മിതേഷിനെതിരെയാണ് കേസെടുത്തത്.വള്ളിക്കാട് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി.

യുവതിയുമായി സിഐക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. മൊബൈലിൽ യുവതി ഉദ്യോഗസ്ഥൻ്റെ നമ്പർ ബ്ലോക്ക് ചെയ്തതിനുള്ള വൈരാഗ്യമാണ് ഭീഷണിക്ക് പുറകിൽ എന്ന് പരാതിയിൽ പറയുന്നു. വീട്ടിൽ നിന്നും ശബ്ദം കേട്ട് നാട്ടുകാർ ഓടികൂടിയതോടെ വടകര പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് സ്മിതേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.