September 29, 2026

സര്‍ക്കാര്‍ വണ്ടിക്ക് മാത്രം ബോര്‍ഡ് മതി: സഹകരണ സ്ഥാപനങ്ങളുടെ വാഹനങ്ങളിലെ ബോര്‍ഡ് നീക്കാന്‍ ഉത്തരവ്

SHARE
സഹകരണ സ്ഥാപനങ്ങളുടെ വാഹനങ്ങളിലെ ചുവപ്പും നീലയും ബോര്‍ഡുകള്‍ നീക്കണമെന്ന് ഉത്തരവ്.സഹകരണ സംഘം രജിസ്ട്രാറാണ് ഉത്തരവ് അയച്ചിട്ടുള്ളത്. നേരത്തെ ഇളംനീല പ്രതലത്തില്‍, വെളുത്ത അക്ഷരത്തില്‍ സ്ഥാപനത്തിന്റെ പേര് എഴുതിയ ബോര്‍ഡ് സ്ഥാപിക്കാം എന്ന് പറഞ്ഞിരുന്നു.സര്‍ക്കാര്‍ ഉടമസ്ഥതയിലല്ലാത്ത ഒരു വാഹനവും സ്ഥാപനത്തിന്റെ പേരിലോ ഉദ്യോഗസ്ഥന്റെ സ്ഥാന പേരിലോ ബോര്‍ഡ് സ്ഥാപിക്കരുതെന്ന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് സഹകരണ രജിസ്ട്രാറുടെ ഉത്തരവ്. ഏതെങ്കിലും സഹകരണ സ്ഥാപനം വാഹനത്തിൽ ബോര്‍ഡ് സ്ഥാപിച്ചിട്ട് ഉണ്ടെങ്കിൽ അവ നീക്കിയെന്ന് ഉറപ്പ് വരുത്തണമെന്ന് വകുപ്പ് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.
മോട്ടോര്‍ വാഹന ചട്ടത്തിന് വിരുദ്ധമായി ബോര്‍ഡ് സ്ഥാപിച്ച സ്ഥാപനങ്ങളിലെ വാഹനങ്ങളില്‍ നിന്ന് ബോർഡ് നീക്കി എന്ന സാക്ഷ്യപത്രവും നല്‍കണം.