August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 9, 2026

പെരുന്നാളിൽ വെടിക്കെട്ട് ഉപേക്ഷിച്ച് ചന്ദനപ്പള്ളി വലിയ പള്ളി; തീരുമാനം മുണ്ടത്തിക്കോട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ

SHARE

ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ ആഹ്വാനം ഏറ്റെടുത്ത് ചന്ദനപ്പള്ളി വലിയ പള്ളി. ഇക്കൊല്ലത്തെ പെരുന്നാളിൽ വെടിക്കെട്ട് ഉപേക്ഷിച്ചിരിക്കയാണ് പ്രശസ്‌തമായ ചന്ദനപ്പള്ളി വലിയ പള്ളി.

മുണ്ടത്തിക്കോട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മലങ്കര സഭയുടെ പള്ളികളിൽ ആഘോഷങ്ങൾ ലളിതമാക്കണമെന്ന് ബാവാ നിർദേശിച്ചിരുന്നു ഇതിനെ തുടർന്നാണ് ഈ തീരുമാനത്തിലെത്തിയത്. ആഗോള ജോർജിയൻ തീർത്ഥാടന കേന്ദ്രമാണ് ചന്ദനപ്പള്ളി വലിയ പള്ളി. വെടിക്കെട്ടിനായി നീക്കി വെച്ച തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനാണ് തീരുമാനം. മെയ് 7, 8 തീയതികളിലാണ് പ്രധാന പെരുന്നാൾ.