August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 15, 2026

ചെന്നൈ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട

SHARE

ചെന്നൈ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. 12 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ൻ കസ്റ്റംസ് പിടികൂടി. നൈജീരിയൻ സ്വദേശിയിൽ നിന്നുമാണ് 1,201 ഗ്രാം കൊക്കെയ്ൻ കണ്ടെത്തിയത്.എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയിൽ നിന്ന് ഡിസംബർ 12-ന് ചെന്നൈയിലെത്തിയ യാത്രക്കാരനിൽ നിന്നാണ് കൊക്കെയ്ൻ പിടികൂടിയത്. മയക്കുമരുന്ന് കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളിൽ ഒളിച്ചു കടത്താനായിരുന്നു ശ്രമം.12 കോടി രൂപ വിലമതിക്കുന്ന 1,201 ഗ്രാം കൊക്കെയ്നാണ് പിടികൂടിയതെന്ന് കസ്റ്റംസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. സംഭവത്തിൽ എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ കൂടുതൽ അന്വേഷണം നടത്തിവരികയാണ്