April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 19, 2025

കാനില്‍ തിളങ്ങിയവരെ ആദരിച്ച് മുഖ്യമന്ത്രി; സംസ്ഥാന സര്‍ക്കാരിന്‍റെ അനുമോദനം ഏറ്റുവാങ്ങി മലയാളി താരങ്ങൾ

1 min read
SHARE

കാനിൽ തിളങ്ങിയ മലയാളി താരങ്ങൾക്ക് കേരള സർക്കാരിന്റെ ആദരം. 2024ലെ കാന്‍ ചലച്ചിത്രമേളയില്‍ Pierre Angenieux ExcelLens in Cinematography എന്ന ബഹുമതി ലഭിച്ച സന്തോഷ് ശിവനെയും ഗ്രാന്റ് പ്രി പുരസ്‌കാരം നേടിയ പായല്‍ കപാഡിയയുടെ All We Imagine as Light എന്ന ചിത്രത്തിലെ മലയാളി അഭിനേതാക്കളായ കനി കുസൃതി, ദിവ്യപ്രഭ, ഹൃദു ഹാറൂണ്‍, അസീസ് നെടുമങ്ങാട് എന്നിവരെയും ആദരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കനി കുസൃതി, ദിവ്യപ്രഭ, ഹൃദു ഹാറൂണ്‍, അസീസ് നെടുമങ്ങാട് എന്നിവരെ ആദരിച്ചു.