September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 23, 2026

ചിരട്ട പഴയ ചിരട്ടയല്ല, പൊന്നുംവിലയാ; വിദേശത്തും വൻ ഡിമാൻഡ്

SHARE

ആർക്കും വേണ്ടാതെ അനാഥമായി കിടക്കാനാണ് കാലങ്ങളായി ചിരട്ടയുടെ വിധി. തെങ്ങുകൃഷിയുള്ളവർക്കും കടകളിൽ നിന്ന് തേങ്ങ വാങ്ങുന്നവർക്കും ചിരട്ട ഉപേക്ഷിക്കുന്ന രീതിയാണുള്ളത്. എന്നാൽ, കാലം മാറി, ചിരട്ടയുടെ സ്റ്റാറ്റസും മാറി. അല്ലെങ്കിലും ആരാണ് ഒരു ചെയ്ഞ്ച് ആഗ്രഹിക്കാത്തത്.

മൂന്ന് മാസത്തിനിടെ ചിരട്ട വില വർധിച്ചത് രണ്ടിരട്ടിയിലധികമാണ്. ഇപ്പോള്‍ കിലോയ്ക്ക് 27 രൂപ ചിരട്ടക്ക് ലഭിക്കും. ജനുവരി- ഫെബ്രുവരിയില്‍ കിലോഗ്രാമിന് 8- 9 രൂപ മാത്രമായിരുന്നു. ആവശ്യം വര്‍ധിച്ചതും തേങ്ങയുടെ ലഭ്യത കുറഞ്ഞതുമാണ് വില വര്‍ധനയ്ക്ക് ഇടയാക്കിയത്.ചിരട്ടക്കരി ചിക്കനും ബീഫും ഫിഷും ഗ്രില്ലടിക്കാൻ മാത്രമല്ല ജലശുദ്ധീകരണത്തിനും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വിദേശികളാണ് ചിരട്ടക്കരി ഇങ്ങനെ ഉപയോഗിക്കുന്നത്. അതിനാൽ ഇറ്റലി, ജര്‍മനി, ചൈന എന്നിവിടങ്ങളിലേക്കു ചിരട്ടക്കരിയുടെ കയറ്റുമതി വര്‍ധിച്ചു. കേരളത്തിലെ മൊത്തക്കച്ചവടക്കാർ കിലോഗ്രാമിനു 31 രൂപ നിരക്കിലാണ് തമിഴ്‌നാട്ടിൽ ചിരട്ട വില്‍ക്കുന്നത്. കർണാടകയിലെ ചിരട്ടക്കരി ഫാക്ടറികളിലേക്കും ഇവിടെ നിന്ന് ലോഡുകൾ പോകുന്നുണ്ട്.