തെരുവോര ചുമർ ചിത്രരചനാ മെഗാ ക്യാമ്പയിന് ആരംഭം കുറിച്ചു.
1 min read

ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം നഗരസഭ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന തെരുവോര ചുമർ ചിത്രരചനാ മെഗാ ക്യാമ്പ് നിറമാല 2023 ന് ആരംഭം കുറിച്ചു. ശുചിത്വം സുന്ദരം ലഹരി വിമുക്ത ശ്രീകണ്ഠപുരം എന്ന സന്ദേശം എല്ലാവരിലേക്കും പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി നഗരസഭയുടെ വിവിധ കേന്ദ്രങ്ങളിലെ ചുമരുകളിൽ ശ്രീകണ്ഠപുരത്തിന്റെ പൗരാണിക ചരിത്രം, കുടിയേറ്റ ചരിതം, മഹത് വ്യക്തികളുടെ വചനങ്ങൾ, ശുചിത്വ സന്ദേശങ്ങൾ, ലഹരിക്കെതിരായ സന്ദേശങ്ങൾ തുടങ്ങിയവ ആലേപനം ചെയ്യും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ ക്യാമ്പ് ഡയറക്ടർ കെ കെ ആർ വെങ്ങരയുടെ നേതൃത്വത്തിൽ 40 പ്രശസ്ത ചിത്രകാരന്മാർ ശ്രീകണ്ഠപുരം മനോഹരമാക്കാൻ അണിനിരക്കും. ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡ് കെട്ടിട ചുമരുകൾ, ഗവർമെന്റ് സ്ഥാപനങ്ങളുടെ ചുമരുകൾ, പാലങ്ങളിലെ കൈവരി ഭിത്തികൾ തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രങ്ങൾ വരക്കും. നിറമാല മെഗാ ക്യാമ്പയിൻ ഉദ്ഘാടനം പ്രശസ്ത ചിത്രകാരൻ സുരേഷ് കൂത്തുപറമ്പ് നിർവ്വഹിച്ചു. നഗരസഭാധ്യക്ഷ ഡോ. കെ വി ഫിലോമിന ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ തളിപ്പറമ്പ് റവന്യൂ ഡിവിഷണൽ ഓഫീസർ ഇ പി മേഴ്‌സി പരിപാടിയിൽ മുഖ്യാതിഥിയായി. നഗരസഭ ഉപാധ്യക്ഷൻ കെ ശിവദാസൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോസഫീന വർഗീസ്, പി പി ചന്ദ്രംഗതൻ, കെ സി ജോസഫ് കൊന്നക്കൽ, വി പി നസീമ, ത്രേസ്യാമ്മ മാത്യു, നവകേരളം കർമ്മ പദ്ധതി ജില്ലാ കോർഡിനേറ്റർ ഇ കെ സോമശേഖരൻ, ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ രഘുനാഥ്, ശ്രീകണ്ഠപുരം നഗരസഭ ക്ലീൻ സിറ്റി മാനേജർ വി ആർ ജയചന്ദ്രൻ, നഗരസഭ സെക്രട്ടറി കെ അഭിലാഷ്, നഗരസഭാ കൗൺസിലർ കെ വി ഗീത, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് വി പി ബഷീർ, വ്യാപാരി വ്യവസായ സമിതി പ്രസിഡന്റ് എം വി നാരായണൻ, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ഇ എസ് ഷഫീർ അലി, ക്യാമ്പ് കോർഡിനേറ്റർ വിജിൽ മോഹനൻ എന്നിവർ പ്രസംഗിച്ചു. നഗരസഭ കൗൺസിലർമാർ, ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
