February 2025
M T W T F S S
 12
3456789
10111213141516
17181920212223
2425262728  
February 13, 2025

ഉളിക്കൽ ഗ്രാമപഞ്ചായത്ത് സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു

1 min read
SHARE

ഉളിക്കൽ: ഉളിക്കൽ ഗ്രാമപഞ്ചായത്തിൽ സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തനമാരംഭിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ, വിവിധ വകുപ്പുകൾ, ഏജൻസികൾ, സർവ്വകലാശാലകൾ, ഭരണഘടന സ്ഥാപനങ്ങൾ മുഖേന ലഭിക്കുന്ന എല്ലാ സേവനങ്ങളുടെയും വിവരങ്ങൾ കൃത്യതയോടു കൂടി പൊതുജനങ്ങളെ അറിയിക്കുകയാണ് ഈ സെന്ററിന്റെ പ്രധാന ലക്ഷ്യം. ടെക്നിക്കിൽ അസിസ്റ്റന്റ് നേതൃത്വം നൽകുന്ന ഈ സെന്റർ പൊതുജനങ്ങൾക്ക് എപ്പോഴും വിവരങ്ങൾ നൽകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. സെന്ററിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി സി ഷാജി നിർവഹിച്ചു. വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരും മറ്റു ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി TM ഉണ്ണികൃഷ്ണൻ സ്വാഗതം പറയുകയും ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ശ്രീമതി മാലതി PK നന്ദി അറിയിക്കുകയും ചെയ്തു