May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 14, 2026

നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ’; നെട്ടൂരിൽ സതീശനായി ഫ്ലക്സ് പ്രിൻ്റ് ചെയ്‌ത്‌ INTUC

SHARE

കേരളത്തിന്റെ മുഖ്യമന്ത്രി ആരാണെന്നതിൽ സസ്പെൻസ് തുടരുന്നതിനിടെ വി ഡി സതീശനായി നെട്ടൂരിൽ ഫ്ലക്സ് പ്രിൻ്റ് ചെയ്‌ത്‌ പ്രവർത്തകർ. നെട്ടൂരിന്റെ അഭിമാനം നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ എന്നാണ് ഫ്ലക്സിൽ ഉള്ളത്. നെട്ടൂരിലെ ഐ എൻ ടി യു സി പ്രവർത്തകരുടെ പേരിലാണ് ഫ്ലക്സ്. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നും ഉണ്ടാകില്ലെന്നാണ് സൂചന. ചർച്ചകൾ എല്ലാം പൂർത്തിയായി, നാളെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് ഖർഗെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ജയറാം രമേശ് വ്യക്തമാക്കി. വി ഡി സതീശന്റെ വസതിയിലും ഇന്ദിരാഭവനിലും ഒത്തുകൂടിയ പ്രവർത്തകരിൽ ചിലർ മടങ്ങി കഴിഞ്ഞു.

രാഹുൽഗാന്ധിയും മല്ലികാർജുൻ ഖർഗെയും തമ്മിലുള്ള കൂടിക്കാഴ്ച് പൂർത്തിയായെങ്കിലും ആരാകും കേരളത്തെ നയിക്കുക എന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയില്ല. കേരളത്തിലേക്ക് പുറപ്പെടും എന്ന് പറഞ്ഞ സംസ്ഥാനത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ഡൽഹിയിൽ തന്നെ തുടരുകയാണ്.

മുഖ്യമന്ത്രി തീരുമാനം വൈകുന്നതിൽ ഘടകകക്ഷികൾ പരസ്യമായി തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഹൈക്കമാൻഡ് തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് പറയുമ്പോഴും പി.കെ കുഞ്ഞാലിക്കുട്ടിയുടെ വാക്കുകളിൽ അതൃപ്തി പ്രകടമാണ്.

പൊതുജനവും ഘടകകക്ഷികളും മാത്രമല്ല, പാർട്ടി അണികളും കടുത്ത നിരാശയിലാണ്. 10 വർഷം അധികാരത്തിന് പുറത്തായിരുന്നു. ഒടുവിൽ ജനം നൽകിയ മികച്ച പിന്തുണയിൽ ഉജ്ജ്വല ജയം നേടി വീണ്ടും അധികാരത്തിലേക്കെത്തി. പക്ഷേ സർക്കാർ രൂപീകരണം എങ്ങും എത്തുന്നില്ല. ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടാൻ സംസ്ഥാത്ത് സർക്കാർ ഇല്ലാത്തത് വലിയ പ്രതിസന്ധികൾക്ക് കാരണമാകുന്നുണ്ട്.