August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 14, 2026

നി‌ർമാണം ഒറ്റത്തൂണില്‍, ദക്ഷിണേന്ത്യയില്‍ ഇങ്ങനെയൊന്ന് ആദ്യം; കാസർകോട് പുതിയ മേല്‍പാലം തുറന്നു

SHARE

ദേശീയ പാത വികസിപ്പിക്കുന്നതിന്റെ ഭാഗമായി ആറുവരിപ്പാതയാക്കിയ കാസർകോട് പുതിയ മേല്‍പാലം താത്കാലികമായി ജനങ്ങൾക്ക് തുറന്നു നൽകി. 27 മീറ്റര്‍ വീതിയും 1.12 കിലോമീറ്റര്‍ നീളവുമുള്ള മേല്‍പ്പാലം 30 തൂണുകളിലായാണ് നിര്‍മിച്ചിരിക്കുന്നത്. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്ക് ഫലപ്രദമായി ഈ റോഡ് ഉപയോഗിക്കാവുന്നതാണ്. കാസര്‍കോട് നഗരത്തിൽ സര്‍വീസ് റോഡിലുണ്ടാവുന്ന ഗതാഗതക്കുരുക്ക് ഒരു പരിധി വരെ കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.ഒരു പാലം നിർമിക്കുമ്പോൾ പൊതുവെ ഇരുഭാഗത്തും കോണ്‍ക്രീറ്റ് തൂണുകള്‍ പണിയാറുണ്ട്. എന്നാൽ ഇവിടെ മധ്യത്തില്‍ ഒറ്റത്തൂണ്‍ മാത്രമാണുള്ളത്. ആറുവരിപ്പാതയില്‍ ഒറ്റത്തൂണില്‍ ഇത്തരത്തിലൊരു പാലം നിര്‍മിക്കുന്നത് ദക്ഷിണേന്ത്യയില്‍ ഇതാദ്യമാണ്.കാഴ്ചയില്‍ മനുഷ്യന്റെ തോളെല്ലിനോട് സാദൃശ്യം തോന്നുന്ന രീതിയിലാണ് പാലം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കറന്തക്കാട് അഗ്നിരക്ഷാ സേനയുടെ ഓഫീസ് മുതല്‍ പുതിയ ബസ് സ്റ്റാന്‍ഡും കഴിഞ്ഞ് നുള്ളിപ്പാടി വരെ 1.12 കിലോ മീറ്റര്‍ നീളമാണ് പാലത്തിനുള്ളത്.