September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 10, 2026

ഇത്തരം റെയ്ഡ് കൊണ്ട് സിപിഐഎമ്മിനെ ഇല്ലാതാക്കാൻ കഴിയില്ല കോൺഗ്രസിൻ്റെയും BJP യുടെയും ഒത്തുകളി ജനങ്ങൾ മനസിലാക്കും; കെ കെ ശൈലജ

xr:d:DAFeIAzTvOs:657,j:46068355663,t:23042810

SHARE

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലും മറ്റിടങ്ങളിലും നടക്കുന്ന റെയ്ഡിനെതിരെ സിപിഐഎം നേതാവ് കെ കെ ശൈലജ. ഇ.ഡി. റെയ്ഡ് രാഷ്ട്രീയ പ്രേരിതം. ഇത്തരം റെയ്ഡ് കൊണ്ട് സിപിഐഎമ്മിനെ ഇല്ലാതാക്കാൻ കഴിയില്ല. കോൺഗ്രസ്സിൻ്റെയും BJP യുടെയും ഒത്തുകളി ജനങ്ങൾ മനസ്സിലാക്കും. പിണറായിക്കും കുടുംബത്തിനും എതിരെയുള്ള ഗൂഢാലോചനയെ ശക്തമായി അപലപിക്കുക. സി.പി.ഐ.എമ്മിനെ കുടുതൽ കരുത്തുറ്റതാക്കാൻ അണിനിരക്കുകയാണ് ചെയ്യുക എന്നും കെ കെ ശൈലജ വ്യക്തമാക്കി.

അതേസമയം റെയ്ഡിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് സിപിഐഎം. സംസ്ഥാനത്തൊട്ടാകെ പ്രതിഷേധ പ്രകടനങ്ങൾ ഉണ്ടാകും. തീരുമാനം സെക്രട്ടേറിയറ്റ് യോഗത്തിൽ ഉണ്ടാകും. അടിയന്തര സെക്രട്ടറിയേറ്റ് യോഗം ഓൺലൈനായി പുരോഗമിക്കുകയാണ്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണും.

പിണറായി വിജയനെതിരായ ഇഡി നീക്കത്തിൽ പ്രതിഷേധം ആളി കത്തുകയാണ്. കോഴിക്കോടും കണ്ണൂരും എറണാകുളത്തും ഉൾപ്പെടെ സംസ്ഥാനത്ത് പലയിടങ്ങളിലും പ്രതിഷേധം തുടരുകയാണ്.റെയ്ഡിനെതിരെ സിപിഐഎം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ചു. ബിജെപി സർക്കാരിൻ്റെ ആസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് സിപിഐഎം എക്സിൽ കുറിച്ചു. ഇത്തരം നടപടികൾ പിണറായി വിജയനെയോ പാർട്ടിയെയോ ഭയപ്പെടുത്തില്ല. ഈ റെയ്ഡിൽ യുഡിഎഫ് സർക്കാരും പങ്കാളിയാണോ എന്നും സിപിഐഎം എക്സിൽ കുറിച്ചു.