16 കോടിയുടെ ഭാഗ്യശാലി ആര്? ക്രിസ്മസ് ബംപർ നറുക്കെടുപ്പ് ഇന്ന്
1 min readകാത്തിരിപ്പുകൾക്ക് ഒടുവിൽ ക്രിസ്മസ്-പുതുവത്സര ബംപർ നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് രണ്ട് മണിക്കാകും നറുക്കെടുപ്പ് നടക്കുക. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സമ്മാനത്തുകയാണ് ഇത്തവണത്തെ ക്രിസ്മസ് ബംപറിന്റേത്. 16 കോടി രൂപയാണ് ഒന്നാം സമ്മാനം.
രണ്ടാം സമ്മാനം ഒരു കോടി വീതം പത്ത് പേർക്ക്. മൂന്നാം സമ്മാനം ഒരു ലക്ഷം വീതം 20 പേർക്ക്. നാലാം സമ്മാനം 5000, അഞ്ചാം സമ്മാനം 3000, ആറാം സമ്മാനം 2000, ഏഴാം സമ്മാനം 1000 എന്നിങ്ങനെയാണ് മറ്റു സമ്മാനങ്ങൾ. സമാശ്വാസ സമ്മാനമായി മൂന്നു ലക്ഷം രൂപയും ലഭിക്കും.