September 2024
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
September 12, 2024

കെ.​വി.​തോ​മ​സിന് കാ​ബി​ന​റ്റ് റാ​ങ്ക്; കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ ഡ​ല്‍​ഹി​യി​ലെ പ്ര​ത്യേ​ക പ്ര​തി​നി​ധി

1 min read
SHARE

തി​രു​വ​ന​ന്ത​പു​രം: മുന്‍ കോൺഗ്രസ് നേതാവ് കെ.​വി.​തോ​മ​സ് ഡ​ല്‍​ഹി​യി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക പ്ര​തി​നി​ധി​യാ​കും. കാ​ബി​ന​റ്റ് റാ​ങ്കോ​ടെ​യു​ള്ള നി​യ​മ​ന​ത്തി​ന് മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​കാ​രം ന​ല്‍​കി. മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ന്‍ കേ​ന്ദ്ര മ​ന്ത്രി​യു​മാ​യി​രു​ന്ന കെ.​വി.​തോ​മ​സി​നെ പാ​ര്‍​ട്ടി​യി​ല്‍​നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു. പാ​ര്‍​ട്ടി വി​ല​ക്ക് ലം​ഘി​ച്ച് സി​പി​എ​മ്മി​ന്‍റെ പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സ് സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ത്ത​തോ​ടെ​യാ​ണ് തോ​മ​സും പാ​ര്‍​ട്ടി​യു​മാ​യി ഇ​ട​ഞ്ഞ​ത്. പി​ന്നാ​ലെ തൃ​ക്കാ​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ എ​ല്‍​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ന്‍​ഷ​നി​ല്‍ പ​ങ്കെ​ടു​ത്ത​തി​ന് പി​ന്നാ​ലെ പാ​ര്‍​ട്ടി​യി​ല്‍​നി​ന്ന് പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു.