ദേവ്ദനും ആരാധ്യയും ജേതാക്കൾ.

മെയ് 1നു നടന്ന കണ്ണൂർ ജില്ല അണ്ടർ 9 ഓപ്പൺ ആൻഡ് ഗേൾസ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ ദേവ്ദനും ആരാധ്യയും ചാമ്പ്യന്മാരായി മെയ് 30, 31 തീയതികളിൽ കണ്ണൂർ പയ്യന്നൂർ വെച്ച് നടക്കുന്ന സംസ്ഥാന തല ടൂർണമെന്റിൽ മത്സരിക്കാൻ യോഗ്യത നേടി. അന്നൂരിലെ ദേവാമൃതത്തിൽ വിനോദ് കുമാർ ധന്യ ദമ്പതികളുടെ മകനാണ് ദേവ്ദൻ. കുന്നിരിക്കയിലെ ശ്രീപദത്തിൽ രജനീഷ് വീണ ദമ്പതികളുടെ മകളാണ് ആരാധ്യ.

