പൂവ്വത്ത് ബസ് ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
1 min read

ആലക്കോട് – തളിപ്പറമ്പ് റോഡിൽ പൂവം ടൗണിൽ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ചെനയന്നൂരിൽ സ്ഥാപനം നടത്തുന്ന എടക്കോം കണാരം വയൽ സ്വദേശി മുതിരയിൽ സജീവൻ (51) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു അപകടം. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലെക്ക് മാറ്റി. മുതിരയിൽ കണ്ണന്റെയും മൂലയിൽ ചെയ്ക്കുട്ടിയുടെയും മകനാണ്. ഭാര്യ: സിജി (ചെറുപുഴ) മക്കൾ: ഹരികൃഷ്ണൻ, ഹരിനന്ദ സഹോദരങ്ങൾ: ഷൈലജ രവീന്ദ്രൻ (കണാരംവയൽ), സൗദാമിനി രാജൻ (പുളിമ്പറമ്പ്).
