September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 22, 2026

രമ്യാ ഹരിദാസിനെതിരായുള്ള നടപടി താക്കീതിൽ ഒതുക്കി; പരസ്യ നടപടി ഒഴിവാക്കി, കെപിസിസി വൈസ് പ്രസിഡ​ന്റ് സ്ഥാനത്ത് തുടരും

SHARE

ചിറയിന്‍കീഴ് കയ്യാങ്കളിയില്‍ രമ്യാ ഹരിദാസിനെതിരായുള്ള നടപടി താക്കീതിൽ ഒതുക്കി. പരസ്യ നടപടി ഒഴിവാക്കി. രമ്യാ ഹരിദാസ് കെപിസിസി വൈസ് പ്രസിഡ​ന്റ് സ്ഥാനത്ത് തുടരും. ചുമതലയിൽ നിന്ന് മാറ്റില്ലെന്ന് വിവരം.കെപിസിസി പ്രസിഡന്റാണ് താക്കീത് നല്‍കിയത്. ജില്ലാ പഞ്ചായത്തംഗം സജിത്തിനും താക്കീത് നൽകി. കേസ് പിന്‍വലിക്കാന്‍ രണ്ടു കൂട്ടരോടും ആവശ്യപ്പെട്ടു. പാളയം പ്രദീപിനെ പേഴ്സണല്‍ സ്റ്റാഫ് ആക്കേണ്ടെന്നും നിർദേശം നൽകി.പരസ്യപ്രതികരണം വേണ്ടെന്നും കെ പി സി സി നിർദേശം നൽകി. താക്കീത് ചെയ്യണമെന്നായിരുന്നു കെപിസിസി അന്വേഷണസമിതിയുടെ നിർദ്ദേശം. ചിറയൻകീഴിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക സമിതിയെ നിയോ​ഗിക്കും. പാലോട് രവിയുടെ നേതൃത്വത്തിലാണ് പുതിയ സമിതി രൂപികരിക്കുക. എൻ വിൻസൻറ്, കെ എസ് ശബരിനാഥൻ, നെയ്യാറ്റിൻകര സനൽ എന്നിവരും സമിതിയിൽ. ചിറയൻകീഴ് പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് സമിതി. ചിറയിൻകീഴിലെ തമ്മിൽ തല്ല് പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന് വിലയിരുത്തിയിരുന്നു.