ഡ്രസ് മേക്കിംഗ് കോഴ്സ് പഠിക്കാൻ ആഗ്രഹം ഉണ്ടോ? തിരുവനന്തപുരത്ത് അവസരം

SHARE

തിരുവനന്തപുരം കഴക്കൂട്ടം ഗവ. വനിത ഐടിഐയിൽ ഒഴിവുള്ള ഏഴ് ട്രേഡുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. ടെക്നീഷ്യൻ പവർ ഇലക്ട്രോണിക് സിസ്റ്റം, ഡെസ്ക്ടോപ്പ് പബ്ലിഷിംഗ്, സ്റ്റെനോഗ്രാഫർ സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്), സ്റ്റെനോഗ്രാഫർ സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഹിന്ദി), ഹോസ്പിറ്റൽ ഹൗസ് കീപ്പിങ്, കംപ്യൂട്ടർ എയിഡഡ് എംബ്രോയിഡറി & ഡിസൈനിംഗ്, ഡ്രസ് മേക്കിംഗ് ട്രേഡുകളിലാണ് ഒഴിവുകളുള്ളത്.അപേക്ഷകർ നേരിട്ട് ഹാജരായി യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും (ഒറിജിനൽ ടി.സി ഉൾപ്പെടെ) സഹിതം അപേക്ഷിക്കാം. ആഗസ്റ്റ് 30 ഉച്ചക്ക് 12.30 വരെയാണ് അഡ്മിഷൻ ഉണ്ടാവുക. താത്‌പര്യമുള്ള വിദ്യാർത്ഥികൾ അതിന് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ് എന്ന് കോളേജ് അധികൃതർ അറിയിച്ചു.