സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം രൂക്ഷം; തൃശൂരും കോഴിക്കോടുമായി 3 പേർക്ക് കടിയേറ്റു
1 min readസംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം രൂക്ഷമാകുന്നു. തൃശൂരും കോഴിക്കോടുമായി 3 പേർക്ക് നായയുടെ കടിയേറ്റു. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.കോഴിക്കോട് ഉണ്ണികുളത്തും, തൊട്ടിൽപ്പാലത്തുമാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ഉണ്ണികുളം സ്വദേശി ജിതേഷ് കുമാർ വീടിന് പുറത്ത് ഇറങ്ങിയപ്പോൾ ഇന്നലെ രാത്രി 9 മണിയോടെയാണ് കടിയേൽക്കുന്നത്. ഏറെ നേരം ആക്രമണത്തിന് ഇരയായ ജിതേഷ് സ്വയം പ്രതിരോധം തീർത്താണ് രക്ഷനേടിയത്. കൈയിക്കും കാലിനും പരിക്കേറ്റ യുവാവ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ തേടി.