September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 11, 2026

സ്വയം നന്നാകണ്ട! എഐയ്ക്ക് നിയന്ത്രണം വേണം: ​ഗവേഷകനെ തിരഞ്ഞ് ഓപ്പൺ AI

SHARE

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് നിയന്ത്രണം ഏർപ്പെടുത്താൻ ഓപ്പൺ എഐ. സ്വയം കൂടുതൽ മെച്ചപ്പെടാൻ എഐയെ അനുവദിക്കുന്നത് ഭാവിയിൽ കാര്യങ്ങൾ കൂടുതൽ വെല്ലുവിളി ഉയർത്തുമെന്ന വിലയിരുത്തലിലാണ് ഓപ്പൺ എഐ. എഐ മൂലമുണ്ടാകുന്ന ദീർഘകാല അപകടങ്ങളെക്കുറിച്ച് പഠിക്കാൻ പ്രത്യേക ടീം രൂപവത്കരിക്കാൻ ഒരുങ്ങുകയാണ് ഓപ്പൺഎഐ. നാല് കോടി രൂപ വരെ ശമ്പളം വരുന്ന പോസ്റ്റിലേക്ക് ഒരു ​ഗവേഷകനെയാണ് കമ്പനി ഇപ്പോൽ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.

“ഭാവിയിൽ ഉണ്ടായേക്കാവുന്നതും എന്നാൽ ഇപ്പോൾ നിലവിലില്ലാത്തതുമായ പ്രശ്നങ്ങളെക്കുറിച്ചുള്ള പഠനമാണ് നടക്കേണ്ടത്. അതിനാൽ ഈ റോളിലുള്ള ആളുകൾ അഭിരുചിയുള്ളവരും തന്ത്രപരമായ കഴിവുള്ളവരുമായിരിക്കേണ്ടത് വളരെ പ്രധാനമാണ്” പോസ്റ്റിൽ പറയുന്നു. സ്ഥാപനം ഈ നിയമനത്തെ എത്രത്തോളം ഗൗരവമായി കാണുന്നുവെന്നും വിപുലമായ AI സുരക്ഷാ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും ഇത് പ്രതിഫലിപ്പിക്കുന്നു.

ഭാവി ഭീഷണികളെക്കുറിച്ച് പഠിക്കുക, നൂതന മോഡലുകളിൽ സുരക്ഷാ പരീക്ഷണങ്ങൾ നടത്തുക, പ്രവചനാതീതമായ പെരുമാറ്റം നിരീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ വികസിപ്പിക്കുക തുടങ്ങിയവ പ്രത്യേക ടീമിന്റെ പ്രവർത്തനത്തിൽ വരുന്നു. മനുഷ്യന്റെ ഇടപെടലില്ലാതെ ഗവേഷണ-വികസന ജോലികൾ നിർവഹിക്കാൻ AI സംവിധാനങ്ങൾക്ക് കഴിയുമെന്നാണ് നിരീക്ഷണം. ഇതിനിടെയാണ് ഓപ്പൺ എഐയുടെ നീക്കം.