സിപിഐഎം സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ നാടക നടന്‍ മരിച്ച നിലയില്‍

1 min read
SHARE

സിപിഐഎം സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ നാടക നടൻ മരിച്ച നിലയിൽ. കണ്ണൂർ തെക്കുംമ്പാട് സ്വദേശി മധുസൂദനൻ (53) ആണ് മരിച്ചത്.കൊല്ലം നഗരത്തിൽ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ ജീവനൊടുക്കുകയായിരുന്നു. പ്രമോദ് പയ്യന്നൂർ ഒരുക്കുന്ന ദൃശ്യാവിഷ്കാരത്തിലെ ഇ.കെ നായനാരുടെ വേഷം ചെയ്യാനാണ് കൊല്ലത്ത് എത്തിയത്. പരിശീലനത്തിന് കാണാതായതോടെ നടത്തിയ പരിശോധനയിലാണ് വൈകിട്ട് ഹോട്ടൽ മുറിയിൽ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.