കീമോയുടെ ഭാഗമായി ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് ക്യാനുല വെച്ചതിൽ പിഴവ്; RCCക്കെതിരെ പരാതിയുമായി കുടുംബം

SHARE

ആര്‍സിസിയില്‍ ചികിത്സാ പിഴവ് ആരോപണം. ലുക്കീമിയ ബാധിച്ച ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് വെന്റിലേറ്ററില്‍ തുടരുകയാണ്. കൊല്ലം സ്വദേശികളായ വിഷ്ണു-വീണ ദമ്പതികളുടെ മകന്‍ വിധാന്‍ ആണ് ചികിത്സയില്‍ കഴിയുന്നത്. കീമോയുടെ ഭാഗമായി ക്യാനുല വെച്ചതില്‍ പിഴവുണ്ടായെന്നാണ് പരാതി. ഇടതുകൈയില്‍ അണുബാധ ഉണ്ടായി വീര്‍ത്തിട്ടും മതിയായ ചികിത്സ നല്‍കിയില്ലെന്ന് കുടുംബം  ആരോപിച്ചു.എന്‌റെ മകന്‌റെ കാര്യത്തില്‍ അനാസ്ഥ ഉണ്ടായിട്ടുണ്ട്. അവന്‌റെ അസുഖത്തിന്റെ ഭാഗമായല്ല ഇപ്പോഴീ അവസ്ഥ വന്നിരിക്കുന്നത്. നീരുവെച്ച് നീരുവെച്ച് അത് നെഞ്ചിലേക്ക് എത്തിയിരിക്കുകയാണ്. അവര്‍ മറുപടി ഒന്നും പറയുന്നില്ല. കൃത്യമായ ചികിത്സ കൊടുക്കുന്നില്ല. ഓരോ ദിവസം കഴിയുന്തോറും കുഞ്ഞിന്‌റെ കയ്യുടെ അവസ്ഥ മോശമായി. അവനെ എനിക്കൊന്ന് ഫീഡ് ചെയ്യാന്‍ പോലും പറ്റുന്നില്ല. ക്യാനുല ഇട്ടതിനാലാണ് കയ്യിൽ നീരുവന്നതെന്ന് അവര്‍ സമ്മതിക്കുന്നില്ല. എന്തുകൊണ്ടാണ് അവന് ഇന്‍ഫെക്ഷന്‍ വന്നതെന്ന് പറയുന്നില്ല. എന്റെ മോന് എന്തു വന്നാലും അതെന്റെ മടിയില്‍ കിടന്ന് ആയിക്കോട്ടേയെന്ന് കരുതിയിരുന്ന ആളാണ് ഞാന്‍. ഇപ്പോള്‍ അവന്‍ വെന്റിലേറ്ററിലാണ്’, അമ്മ വീണ  പറഞ്ഞു.കുടുംബം ആരോഗ്യ മന്ത്രിക്കും ആര്‍സിസി ഡയറക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.