July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 17, 2026

തളിപ്പറമ്പിൽ വീണ്ടും എക്സൈസിൻ്റെ മയക്കുമരുന്ന് വേട്ട.

SHARE

അതിമാരക മയക്കുമരുന്നായ എം ഡി എം എ യുമായി യുവാവും യുവതിയുമടക്കം രണ്ട് പേര് തളിപ്പറമ്പ് എക്സൈസിന്റെ പിടിയിൽ.
ജോയിൻ്റ് എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം പി വി ശ്രീകുമാർ നൽകിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജോസഫ് .ജെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 2.1 ഗ്രാം എംഡി എം എ കണ്ടെടുത്തു. പട്ടുവം കുന്നരു
സ്വദേശി മുജീബ് റഹ്മാൻ 33 വയസ്സ് കർണ്ണാടക കോടേഗര സ്വദേശിനി മൈനാസ് മുഷ്‌കാൻ 23 വയസ്സ് എന്നിവരാണ് പിടിയിലായത്. മാരകമായ എം.ഡി .എം. എ വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളാണ് ഇവർ . അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് അസീസ്., ബിജു വിവി ,പ്രിവന്റ് ഓഫീസർ ഗ്രേഡ് ഉല്ലാസ് ജോസ്, വിജിത്ത് ടിവി, സിവിൽ എക്സൈസ് ഓഫീസർ കലേഷ്.എം, വനിത സിവിൽ എക്സൈസ് ഓഫീസർ സുജിത എൻ. സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രകാശൻ എം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത് . പ്രതികളെ തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. കേസിന്റെ തുടർനടപടികൾ വടകര നാർക്കോട്ടിക് കോടതിയിൽ നടക്കും.