September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 9, 2026

അന്തരിച്ച മുൻമന്ത്രി ടി യു കുരുവിളയുടെ സംസ്കാരം നാളെ

SHARE

അന്തരിച്ച മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ ടി.യു കുരുവിളയുടെ സംസ്‌കാരം നാളെ. കോതമംഗലം ചേലാട് സെൻ്റ് സ്റ്റീഫൻ ബഥേനിയ പള്ളിയിൽ നാളെ വൈകിട്ടാണ് സംസ്കാരം. മെയ് 12 മുതൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു അദ്ദേഹം.

ഇന്നലെ രാത്രി 9.15ഓടെ ആയിരുന്നു അന്ത്യം. മൃതദേഹം വൈകിട്ട് നാലുമണിയോടെ ആശുപത്രിയിൽ നിന്നും കോതമംഗലത്തെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ മുതൽ ചേലാട് ബസേലിയോസ് ദന്തൽ കോളേജിൽ പൊതുദർശനം നടക്കും. വി.എസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായിരുന്നു.2006, 2011 വർഷങ്ങളിൽ തുടർച്ചയായി കോതമംഗലത്തുനിന്നും എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന ഹൗസിംഗ് ബോർഡ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. യാക്കോബായ സഭാംഗമായ അദ്ദേഹത്തെ പരമോന്നത ബഹുമതിയായ ഷെവലിയർ പട്ടം നൽകി സഭ ആദരിച്ചിട്ടുണ്ട്.