October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 11, 2026

മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കേരളത്തിലെ ഏറ്റവും വലിയ സ്കൂൾതല ഫുട്ബോൾ ടൂർണമെന്റ്; ‘വേണ്ട കപ്പു’മായി അലയൻസ് സർവീസസ് ഇന്ത്യ

SHARE

തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കേരളത്തിലെ
ഏറ്റവും വലിയ സ്‌കൂൾതല ഫുട്ബോൾ ടൂർണമെന്റ് ‘വേണ്ട കപ്പ്’ സംഘടിപ്പിക്കാൻ അലയൻസ് സർവീസസ് ഇന്ത്യ. ഫോർത്ത് വേവ് ഫൗണ്ടേഷന്റെ പങ്കാളിത്തത്തോടെ അലയൻസ് നടത്തുന്ന സിഎസ്ആർ സംരംഭമായ വേണ്ട കപ്പ്, കായിക മേഖലയുടെ പ്രാതിനിധ്യത്തോടെ കുട്ടികളെയും ചെറുപ്പക്കാരെയും മയക്കുമരുന്ന് ഉപയോഗത്തിൽ നിന്ന് സംരക്ഷിക്കാൻ ലക്ഷ്യമിടുന്ന സംസ്ഥാനതല സ്കൂ‌ൾ ഫുട്ബോൾ ടൂർണമെന്റാണ്. തിരുവനന്തപുരം ജിമ്മി ജോർജ്ജ് സ്പോർട്‌സ് ഹബ്ബിൽ വെച്ചാണ് ‘വേണ്ട കപ്പ് 2026 – ഗെയിം ഫോർ സേഫ് (സബ്സ്റ്റൻസ് അബ്യുസ് ഫ്രീ എൻവയോൺമെൻ്റ്’ 9-ാം പതിപ്പിന് ആരംഭം കുറിച്ചത്.’ഓപ്പറേഷൻ തൂഫാൻ’ പോലുള്ള മയക്കുമരുന്ന് ഉപയോഗത്തിനെതിരെയുള്ള പ്രവർത്തങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് പ്രതിരോധ മാർഗ്ഗമെന്ന രീതിയിൽ ‘വേണ്ട കപ്പ്’ സംഘടിപ്പിക്കുന്നത്. ചടങ്ങിൽ ഫെയർ പ്ലേ പ്രതിജ്ഞ, ലഹരിവിരുദ്ധ പ്രതിജ്ഞ, ഔദ്യോഗിക ജേഴ്‌സികളുടെയും ചാമ്പ്യൻഷിപ്പ് ട്രോഫികളുടെയും പ്രകാശനം എന്നിവയും നടന്നു.”പ്രശംസനീയമായ ഒട്ടനവധി സിഎസ്‌ആർ പ്രവർത്തങ്ങൾ ചെയ്യുന്ന അലയൻസ് ഗ്രൂപ്പിൻ്റെ വേണ്ട കപ്പും വളരെ മാതൃകാപരമാണ്. അതിലൂടെ ഓപ്പറേഷൻ തൂഫാന് നൽകുന്ന പിന്തുണ വളരെ വലുതാണ്. അതുകൊണ്ട് ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും മുന്നോട്ട് കൊണ്ടുപോകുക. ഓപ്പറേഷൻ തൂഫാൻ്റെയും വേണ്ട കപ്പിന്റെയും ലക്ഷ്യം ഒന്ന് തന്നെയാണ്, മാർഗം മാത്രമേ വത്യാസമുള്ളൂ”- ടൂർണമെന്റ്റ് ഉദ്ഘാടനം ചെയയ്തുകൊണ്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തെ ലഹരിമുക്ത സംസ്ഥാനമാക്കാൻ നാം എല്ലാവരും പ്രതിജ്ഞാബദ്ധരാണെന്നും എല്ലാവരുടെയും പിന്തുണയോടും കൂട്ടായ പരിശ്രമത്തോടും കൂടി വരുംദിവസങ്ങളിൽ നമുക്ക് കേരളത്തെ ലഹരിമുക്തമാക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘നിയമനടപടികളിലൂടെ മാത്രമല്ല, ബോധവത്കരണ പരിപാടികൾ കൂടെ നടക്കുമ്പോഴാണ് ലഹരി വർജ്ജനം നമ്മുടെ സമൂഹത്തിൽ പൂർണമായി നടത്തുവാൻ സാധിക്കുകയൊള്ളു. അതിൽ കായികവിനോദങ്ങൾക്ക് വളരെ മുഖ്യ പങ്കുണ്ട്. ലഹരിയോട് ‘നോ’ പറയുന്നതോടൊപ്പം തന്നെ, അവരോട് സ്പോർട്‌സിലേക്ക് ‘യെസ്’ പറയാനും കൂടി പ്രേരിപ്പിക്കുന്ന സാധ്യതകൾ ഉണ്ടാകണം. അതിനായി ‘വേണ്ട കപ്പ്’ പോലുള്ള ടൂർണമെന്റുകളിൽ അവരെ പങ്കെടുപ്പിക്കുകയും, അവരുടെ കഴിവുകൾ തിരിച്ചറിഞ്ഞ് നാളെകളിൽ വലിയ കായികതാരങ്ങളായി കടന്നുവരാൻ സാധിക്കുന്ന രീതിയിലുള്ള പ്രോത്സാഹനങ്ങൾ നൽകുകയും വേണംഎന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.’- കായിക മന്ത്രി ഒ.ജെ. ജനീഷ്
പറഞ്ഞു.