April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 20, 2025

13 വര്‍ഷം മുൻപ് ബൈക്ക് വിറ്റു, ആര്‍.സി മാറ്റിയില്ല; യുവാവിന് നഷ്ടമായത് 81,500 രൂപ

1 min read
SHARE

പടന്ന: വാഹന വില്‍പനയിലെ അശ്രദ്ധ കാരണം പടന്നയിലെ യുവാവിന് പിഴയായി അടക്കേണ്ടിവന്നത് വൻ തുക. അതും 13 വര്‍ഷം മുമ്പ് വില്‍പന നടത്തിയ ബൈക്കിന്‍റെ പേരില്‍.2010ലാണ് യുവാവ് തന്‍റെ KL 14 F 7177 നമ്പര്‍ ബൈക്ക് സുഹൃത്തായ കാഞ്ഞങ്ങാട് സ്വദേശിക്ക് വിറ്റത്. ആര്‍.സി ഉടമസ്ഥത മാറ്റാനുള്ള സൈൻ ലെറ്റര്‍ വാങ്ങിയായിരുന്നു വണ്ടി വില്‍പന. വണ്ടി ഉടമ ഇതിനകം ജോലി ആവശ്യാര്‍ഥം ഗള്‍ഫിലേക്കും പോയി. എന്നാല്‍, പല വ്യക്തികളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട വണ്ടി ഒടുവില്‍ കോഴിക്കോട് സ്വദേശിയുടെ കൈവശം എത്തിച്ചേര്‍ന്നു. അപ്പോഴും ആര്‍.സി ഉടമസ്ഥത മാറ്റിയിരുന്നില്ല.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന, വണ്ടിയുടെ നിലവിലെ ഉടമസ്ഥൻ അതേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളിക്ക് ഒരു ആവശ്യത്തിന് കൈമാറിയ ബൈക്ക് വയനാട് റോഡ് സിവില്‍ സ്റ്റേഷനുസമീപം വഴിയാത്രക്കാരനെ ഇടിച്ചതാണ് പടന്നയിലെ യുവാവിന് വിനയായത്. വണ്ടിയോടിച്ച ഇതര സംസ്ഥാന തൊഴിലാളിക്ക് ലൈസൻസുണ്ടായിരുന്നില്ല..സംഭവം കേസായതിനെത്തുടര്‍ന്ന് ഇൻഷുറൻസ് കമ്പനി വഴിയാത്രക്കാരന് നഷ്ടപരിഹാരം നല്‍കേണ്ടിവന്നു. ലൈസൻസില്ലാത്തയാളാണ് വണ്ടിയോടിച്ചത് എന്ന് മനസ്സിലാക്കിയ ഇൻഷുറൻസ് കമ്പനി വണ്ടി ഉടമക്കെതിരെ കോഴിക്കോട് സിറ്റി ട്രാഫിക് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അതോടെയാണ് പടന്നയിലുള്ള പഴയ വണ്ടി ഉടമസ്ഥന് പണികിട്ടിയത്. തുടര്‍ന്ന് മോട്ടോര്‍ ആക്സിഡൻറ് ക്രൈം ട്രൈബ്യൂണല്‍ 81,500 രൂപ നഷ്ടപരിഹാരം നല്‍കാൻ വിധിച്ചു. രേഖകള്‍ പ്രകാരം വണ്ടി ഉടമയായ പടന്ന സ്വദേശിക്കാണ് നഷ്ടപരിഹാരം അടക്കാനുള്ള ഒരു ദിവസം ഞാൻ തുടങ്ങുന്നത് തന്നെ നോട്ടീസ് ലഭിച്ചത്. വിധി വന്നപ്പോഴാണ് യുവാവ് വിവരങ്ങള്‍ അറിയുന്നതുതന്നെ.വണ്ടി വില്‍പന നടത്തിയതാണെന്നും നിലവില്‍ ഉടമ താനല്ലെന്നും പടന്ന സ്വദേശി സ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും രേഖകള്‍ എതിരായതിനാല്‍ റവന്യൂ റിക്കവറിയായി. ഒടുവില്‍ പടന്ന വില്ലേജ് ഓഫിസില്‍ 81,500 രൂപ കഴിഞ്ഞ ദിവസം കെട്ടിവെച്ചാണ് യുവാവ് റവന്യൂ റിക്കവറിയില്‍നിന്ന് ഒഴിവായത്