യാത്രയയപ്പ് നൽകി.

SHARE

ദീർഘകാലത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം
ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന ഇരിട്ടി അഗ്നിരക്ഷാ നിലയത്തിലെ gr സ്റ്റേഷൻ ഓഫീസർമാരായ ബെന്നി ദേവസ്യക്കും എൻ ജി അശോകനും ഇരിട്ടി ഫയർ സ്റ്റേഷന്റെ നേതൃത്വത്തിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി.ഇരിട്ടി മേഖലയിലെ ദുരന്തമുഖങ്ങളിൽ സ്വന്തം ജീവൻ പോലും പണയം വച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും കാവലാളായി മാറിയ ഇരുവരുടെയും ഔദ്യോഗിക ജീവിതത്തിലെ സേവനങ്ങളെ ചടങ്ങിൽ പങ്കെടുത്തവർ കൃതജ്ഞതയോടെ ഓർമ്മിച്ചു.വയനാട് ജില്ലാ ഫയർ ഓഫീസർ രാജ് ബി, kfoa ഉത്തരമേഖല കമ്മിറ്റി സെക്രട്ടറി ഒ കെ രജീഷ്, kfsa മേഖല കമ്മിറ്റി സെക്രട്ടറി സിനിഷ് പി, kfsd &ma മേഖല കമ്മിറ്റി സെക്രട്ടറി എം ആർ രതീഷ്, ഹോം ഗാർഡ് അസോസിയേഷൻ സെക്രട്ടറി മാത്യു വി ടി എന്നിവർ പരിപാടിയിൽ ആശംസകൾ നേർന്ന് സംസാരിച്ചു.

സഹപ്രവർത്തകരോടുള്ള വിരമിക്കുന്ന ഉദ്യോഗസ്ഥരുടെ സൗഹൃദപരമായ പെരുമാറ്റവും മാതൃകാപരമായ പ്രവർത്തനശൈലിയും സ്റ്റേഷന് എക്കാലവും അഭിമാനമാണെന്ന് ഇവർ കൂട്ടി ചേർത്തു

സഹപ്രവർത്തകരുടെയും വിവിധ സംഘടനകളുടെയും ഉപഹാര സമർപ്പണവും പൊന്നാടയണിയക്കലും ചടങ്ങിന്റെ ഭാഗമായി നടന്നു. തുടർന്ന് വിരമിക്കുന്ന ഉദ്യോഗസ്ഥർ
മറുപടി പ്രസംഗത്തിൽ
തങ്ങളുടെ ഔദ്യോഗിക ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങൾ പങ്കുവെക്കുകയും ഇരിട്ടിയിലെ ജനങ്ങളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും ലഭിച്ച പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു.

സ്റ്റാഫ് റിക്രിയേഷൻ ക്ലബ് സെക്രട്ടറി വിജീഷ് കെവി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഇരിട്ടി സ്റ്റേഷൻ ഓഫീസർ ഉണ്ണികൃഷ്ണൻ ടി വി അധ്യക്ഷത വഹിച്ചു.

റീജിയണൽ ഫയർ ഓഫീസർ രഞ്ജിത്ത് പി മൊമന്റോ കൈമാറി, ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്കർ വിശിഷ്ട വിരമിക്കുന്ന ഉദ്യോഗസ്ഥരെ പൊന്നാട അണിയിച്ചു.

തലശ്ശേരി സ്‌റ്റേഷന്‍ ഓഫീസര്‍ രാജീവന്‍, കണ്ണൂര്‍ എംഡിഎസ്ടിഒ – ധനേഷ്, വടകര സ്‌റ്റേഷന്‍ ഓഫീസര്‍ വാസിത്ത്, മട്ടന്നൂര്‍ സ്‌റ്റേഷന്‍ ഓഫീസര്‍ പുരുഷോത്തമന്‍, പേരാവൂര്‍ സ്‌റ്റേഷന്‍ ഓഫീസര്‍, ജനീഷ്, ബൈജു, മെഹറൂഫ്, വി.കെ. ജോണ്‍സണ്‍, പ്രേമരാജന്‍ കക്കാടി, ഡോ. ശിവരാമകൃഷ്ണന്‍, സിവില്‍ ഡിഫെന്‍സ് ഡെപ്യൂട്ടി പോസ്റ്റ് വാര്‍ഡന്‍ ഉന്‍മേഷ് കെ.ബി ചടങ്ങില്‍ സംസാരിച്ചു
സ്റ്റാഫ് റിക്രിയേഷൻ ക്ലബ് ട്രഷറർ സൂരജ് സി വി നന്ദി രേഖപ്പെടുത്തി. ശേഷം സ്നേഹവിരുന്നും നടന്നു.