തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം; 7 മരണം
1 min read

ദിണ്ടിഗൽ (തമിഴ്നാട്) ∙ തിരുച്ചിറപ്പള്ളി റോഡിൽ എൻജിഒ കോളനിക്കു സമീപത്തെ അസ്ഥിരോഗ ആശുപത്രിയിൽ രാത്രി ഒൻപതോടെയുണ്ടായ വൻ തീപിടിത്തത്തിൽ 7 പേർ മരിച്ചു. മരിച്ചവരിൽ 3 വയസ്സുള്ള കുട്ടിയും 3 സ്ത്രീകളുമുണ്ട്. ഇരുപതിലധികം പേർക്കു പരുക്കേറ്റതായി കരുതുന്നു.”തേനി സ്വദേശി ചുരുളി (50), ഭാര്യ സുബ്ബുലക്ഷ്മി (45), താടികൊമ്പ് റോഡ് മാരിയമ്മ (50), മകൻ മുരുകൻ (28), എൻജിഒ കോളനി രാജശേഖർ (35) എന്നിവരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്.
