September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 17, 2026

ജോർജ് കുട്ടിയും കുടുംബവും വീണ്ടുമെത്തുന്നു; ആരാധകർ കാത്തിരുന്ന വെളിപ്പെടുത്തലുമായി മോഹൻലാൽ

SHARE

മലയാളികളെ ഏറെ ത്രില്ലടിപ്പിച്ച സിനിമയാണ് ദൃശ്യം. മോഹൻലാൽ -ജിത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ദൃശ്യത്തിന്റെ ആദ്യ ഭാഗം വൻ വിജയമായതോടെ രണ്ടാം ഭാഗവും ഇറക്കിയിരുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചത്.

ദൃശ്യവും ദൃശ്യം 2വും റിലീസ് ആയതോടെ ചിത്രത്തിന്റെ മൂന്നാം ഭാഗം ഉണ്ടാകുമോയെന്ന് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് നിരന്തരം ചോദ്യങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ ദൃശ്യം 3 ഉണ്ടാകുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് നടൻ മോഹൻലാൽ. ഗലാട്ട തമിഴിന് വേണ്ടി സുഹാസിനിക്ക് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ ഇക്കാര്യം വെളിപ്പെടുത്തിയത്.’ഷൂട്ട് ചെയ്യുന്നതിന് അഞ്ചു വർഷം മുൻപ് സംവിധായകന്റെ കെെയിലുള്ള തിരക്കഥയായിരുന്നു ദൃശ്യം. ഒരുപാട് പേരോട് തിരക്കഥ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. പക്ഷേ അവർക്ക് ഈ സിനിമ ബോദ്ധ്യപ്പെട്ടില്ല. ആന്റണിയാണ് എന്നോട് പറഞ്ഞത് ഇങ്ങനെ ഒരു സബ്ജക്റ്റ് ഉണ്ട് കേൾക്കാമോയെന്ന്. തിരക്കഥ കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി.ദൃശ്യം 2 പ്ലാൻ ചെയ്യുമ്പോഴാണ് കൊവിഡ് വന്നത്. പക്ഷേ അത് മലയാളം ഇൻഡസ്ട്രിക്ക് ഗുണമായി. കാരണം ലോകമെമ്പാടുമുള്ളവർ ചിത്രം കണ്ടു. അടുത്തിടെ ഗുജറാത്തിൽ ചിത്രീകരണം നടക്കുമ്പോൾ അവിടത്തുകാരായ നിരവധിപേർ ദൃശ്യം കാരണം എന്നെ തിരിച്ചറിഞ്ഞു. ദൃശ്യം മലയാളത്തിന് ഒരു പാൻ ഇന്ത്യൻ റീച്ച് നൽകിയ സിനിമയാണ്. ദൃശ്യം 3 കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഞങ്ങൾ ഇപ്പോൾ’,- മോഹൻലാൽ വ്യക്തമാക്കി.