തൊട്ടതെല്ലാം വിജയ പൊന്നാക്കിയ ഗോപികയ്ക്ക് ജന്മ നാടിൻ്റെ ആദരവ്

1 min read
SHARE

 

ഇരിട്ടി: എല്‍പി സ്‌കൂള്‍ ടീച്ചര്‍ (എന്‍.സി.എ എസ്.ടി ഓണ്‍ലി) പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ
സി.ജി.ഗോപികയ്ക്ക് കാക്കയങ്ങാട് പാലയിലെ പൗരാവലിയുടെ നേതൃത്വത്തില്‍ ജൻമനാടിൻ്റെ അനുമോദനം .നിരവധി പ്രതിസന്ധികളെയും ജീവിത പ്രയാസങ്ങളും മറികടന്നാണ് ഗോപിക അഭിമാനാര്‍ഹമായ വിജയം കരസ്ഥമാക്കി ജീവിതവിജയം നേടിയത്.എഴുതിയപി.എസ്.സി.പരീക്ഷകളിലല്ലാം ലിസ്റ്റില്‍ ഇടം നേടി തൊട്ടതെല്ലാം വിജയ പൊന്നാക്കിയ ഗോപിക നാടിൻ്റെ അഭിമാനമായി മാറിയിരിക്കുകയാണ്.ഇതിനകം തന്നെ പി എസ് സി പരീക്ഷയെഴുതിയതിൽ വിജയകിരീടം ചൂടി 13 ഷോര്‍ട്ട് ലിസ്റ്റുകളിലും രണ്ട് മെയിന്‍ ലിസ്റ്റിലും ഗോപിക ഉള്‍പ്പെട്ടിട്ടുണ്ട്എല്‍ഡി ക്ലാര്‍ക്ക്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, വുമണ്‍ ഫയര്‍ & റസ്‌ക്യൂ ഓഫീസര്‍, ഖാദിബോര്‍ഡ് ക്ലര്‍ക്ക്, യൂണിവേഴ്‌സിറ്റി ലാസ്റ്റ് ഗ്രേഡ് തുടങ്ങിയ പിഎസ്‌സി ലിസ്റ്റുകളില്‍ എല്ലാം ഗോപിക ഉള്‍പ്പെട്ടിട്ടുണ്ട്.2024 ജൂലൈയില്‍ നടന്ന എല്‍പി സ്‌കൂള്‍ ടീച്ചര്‍ പി എസ് സി പരീക്ഷയിലാണ് ഗോപിക ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. പാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടപ്പാക്കിയ ഉണര്‍വ് നവ ജീവിത പരിശീലന പരിപാടിയിലെ അംഗമായിരുന്ന ഗോപിക എസ്എസ്എല്‍സിയും പ്ലസ്ടുവും ഡിഎല്‍എഡും കെ ടെറ്റും ബിഎസ്‌സി ബോട്ടണിയും എല്ലാം മികച്ച മാര്‍ക്കോടെ യാണ് പാസായത്.ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയില്‍ ഭൂമി ലഭ്യമായതോടെ അച്ഛനും അമ്മയും അവിടെ താമസിച്ചപ്പോഴും കാക്കയങ്ങാട്പാലയിലെ ബന്ധുവീട്ടില്‍ നിന്നാണ് ഗോപിക പഠിച്ചു വിജയം നേടി മാത്യകയായത്.അനുമോദന സംഗമം സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡഡന്റ് ടി.ബിന്ദു അധ്യക്ഷയായി. സംഘാടക സമിതി ചെയര്‍മാന്‍കെ.ടി.ടോമി, കണ്‍വീനര്‍ സി.എ.അബ്ദുള്‍ ഗഫൂര്‍, മുഴക്കുന്ന് പഞ്ചായത്ത് അംഗങ്ങളായ
എ.സി.അനീഷ്, കെ.മോഹനന്‍, ധന്യ രാകേഷ്, ഹൃദയാരാം ട്രെയിനര്‍മാരായ പ്രദീപന്‍ മാലോത്ത്, വി.വി.റിനേഷ്, ഭാരത് ആര്‍ട്‌സ് പ്രസിഡന്റ് വി.വി.രവീന്ദ്രന്‍, ഗ്രാമദീപം പ്രസിഡന്റ് ടി.വി.രാജഗോപാലന്‍, തണല്‍ പ്രസിഡന്റ് കെ.അശോകന്‍, ഉണര്‍വ് പ്രതിനിധി എം.ശില്പ, ട്രഷറര്‍ കെ.പി.നമേഷ് എന്നിവര്‍ സംസാരിച്ചു.