കാസർ​ഗോഡ് സഹോദരൻ അനിയനെ വെടിവെച്ച് കൊന്നു; കൊലപാതകം മദ്യലഹരിയിൽ

1 min read
SHARE

കാസർഗോഡ് കുറ്റിക്കോലിൽ സഹോദരനെ വെടിവെച്ച് കൊലപ്പെടുത്തി. കുറ്റിക്കോൽ നൂഞ്ഞങ്ങാനം സ്വദേശി അശോകൻ ആണ് മരിച്ചത്. സഹോദരൻ ബാലകൃഷ്ണൻ സംഭവത്തിൽ അറസ്റ്റിലായി. മദ്യലഹരിയിലാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ നാടൻ തോക്ക് ഉപയോഗിച്ച് ബാലകൃഷ്ണൻ സഹോദരനെ വെടി വെക്കുകയായിരുന്നു