കോട്ടയം പാലായിൽ ഹൈവേ പൊലീസിൻ്റെ വാഹനം അപകടത്തിൽപ്പെട്ടു

കോട്ടയം പാലായിൽ ഹൈവേ പൊലീസിൻ്റെ വാഹനം അപകടത്തിൽപ്പെട്ടു. വാഹനത്തിൽ ഉണ്ടായിരുന്ന മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റത്. എസ് ഐ നൗഷാദ്, സിവിൽ പൊലീസുകാരായ സെബിൻ, എബിൻ എന്നിവർക്കാണ് പരിക്കേറ്റത്. സെബിൻ്റെ കാലിനും മുഖത്തും പരിക്കേറ്റു. മറ്റ് രണ്ടുപേരുടെയും പരിക്കുകൾ ഗുരുതരമല്ല. മൂന്നു പേരെയും പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ മുണ്ടാങ്കൽ ഭാഗത്ത് വെച്ചാണ് അപകടം ഉണ്ടായത്.


