ഇൻസ്റ്റഗ്രാമിൽ ട്രെൻഡിങ് ആയ ബിസ്‌കോഫ്‌ ചീസ് കേക്ക് ഉണ്ടാക്കാം.

SHARE

ലോടസ് ബിസ്‌കോഫ് പലർക്കും ഇഷ്ടമുള്ള ബിസ്കാറ്റ് ആയിരിക്കും. ഇന്ത്യയിൽ അതിന്റെ ഉത്പാദനം തുടങ്ങിയതോടെ പല കടകളിലും അവ എളുപ്പത്തിൽ ലഭ്യവുമാണ്. കഴിഞ്ഞ കുറച്ചുനാളുകളായി ഇൻസ്റ്റാഗ്രാമിൽ ട്രെൻഡിങ് കൊണ്ടിരിക്കുന്നത് ഈ ബിസ്കറ്റ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു ചീസ് കേക്ക് ആണ്. എന്നാൽ ഇന്ന് നമുക്ക് അതുണ്ടാക്കി നോക്കിയാലോ ?

അവശ്യ ചേരുവകൾ

ബിസ്‌കോഫ് ബിസ്കറ്റ് – 200 ഗ്രാം
ബട്ടർ – 100 ഗ്രാം
ക്രീം ചീസ് – 200 ഗ്രാം
ഫ്രെഷ് ക്രീം / വിപ്പിംഗ് ക്രീം – 200 മില്ലി
പൊടിച്ച പഞ്ചസാര – ½ കപ്പ്
വാനില എസൻസ് – 1 ടി സ്പൂൺ
ബിസ്‌കോഫ് സ്പ്രെഡ് – 3–4 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

ബിസ്‌കോഫ് ബിസ്‌ക്കറ്റുകൾ പൊടിച്ച് ഉരുകിയ വെണ്ണയുമായി യോജിപ്പിച്ച് ഒരു കേക്ക് ടിൻ / ഗ്ലാസ് ബൗളിൽ അടിച്ചു പരത്തി അമർത്തുക. ഇത് ഫ്രിഡ്ജിൽ 15–20 മിനിറ്റ് വെക്കുക. ക്രീം ചീസ് മൃദുവാകുന്നത് വരെ അടിക്കുക. ഇതിലേക്ക് പൊടിച്ച പഞ്ചസാരയും വാനില എസൻസും ചേർക്കുക. കാട്ടിയാകുന്നത് വരെ ഇത് ഇളക്കുക. ബിസ്‌കോഫ് സ്പ്രെഡ് ചേർത്ത് മൃദുവായി മിക്സ് ചെയ്യുക. ഇനി തണുപ്പിച്ച ബിസ്കറ്റ് ബേസിന് മുകളിൽ ഫില്ലിംഗ് ഒഴിക്കുക. മുകളിൽ നന്നായി സ്മൂത്ത് ആക്കുക. ഫ്രിഡ്ജിൽ 4–6 മണിക്കൂർ അല്ലെങ്കിൽ ഒരു രാത്രി മുഴുവൻ സെറ്റ് ചെയ്യാൻ വെക്കുക. ഇനി പുറത്ത് എടുത്ത ശേഷം അല്പം ചൂടാക്കിയ ബിസ്‌കോഫ് സ്പ്രെഡ് മുകളിൽ ഒഴിക്കുക. പൊടിച്ച ബിസ്‌കോഫ് ബിസ്കറ്റ് മുകളിൽ ഇടുക. വീണ്ടും 30 മിനിറ്റ് ഫ്രിഡ്ജിൽ വെക്കുക.