മലയോര സമരജാഥയിലെ അപമാനം; പ്രതിപക്ഷ നേതാവിനെതിരെ ലീഗിൽ പ്രതിഷേധം

1 min read
SHARE

മലയോര സമരജാഥയിലെ അപമാനം പ്രതിപക്ഷ നേതാവിനെതിരെ ലീഗിൽ പ്രതിഷേധം ഉയരുന്നു. സംസ്ഥാന നേതൃത്വം ഇടപെടണമെന്ന് ആവശ്യപ്പെട്ട്‌ പരാതി. മീനങ്ങാടിയിൽ നടന്ന സമരയാത്ര യോഗത്തിൽ യൂത്ത്‌ ലീഗ്‌ സംസ്ഥാന ട്രഷറർ പി ഇസ്മായിൽ പ്രസംഗിക്കുന്നത്‌ വി ഡി സതീശൻ വിലക്കിയിരുന്നു. സംസ്ഥാന നേതാവല്ലെങ്കിൽ സംസാരിക്കേണ്ടെന്നായിരുന്നു വി ഡി സതീശന്റെ നിർദേശം.

മേപ്പാടിയിൽ പ്രിയങ്ക ഗാന്ധി പങ്കെടുത്ത യോഗത്തിൽ ലീഗ്‌ നേതാവ്‌ പാറക്കൽ അബ്ദുള്ളയോട്‌ പ്രസംഗം തുടങ്ങിയ ഉടനെ അവസാനിപ്പിക്കാൻ നിർദ്ദേശിച്ചതിലും ലീ​ഗിനുള്ളിൽ പ്രതിഷേധം ഉണ്ട്.

അതേസമയം, ആളില്ലാതെ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ മലയോര സമര യാത്ര. വയനാട്ടിൽ ചുരുക്കം പേർ പങ്കെടുത്ത കോർണ്ണർ യോഗങ്ങളായാണ്‌ പരിപാടി അവസാനിച്ചത്‌. മുസ്ലിം ലീഗ്‌ സംസ്ഥാന നേതാക്കളും പരിപാടിയെ അവഗണിച്ചു.

സംസ്ഥാനത്തിന്റെ കാലങ്ങളായുള്ള വന സംരക്ഷണ നിയമ ഭേദഗതി ആവശ്യം പോലും ഉന്നയിക്കാതെയാണ്‌ പ്രതിപക്ഷനേതാവിന്റെ സമര യാത്ര. കെ സുധാകരന്റേയും പ്രിയങ്ക ഗാന്ധിയുടേയും പ്രസ്താവനകളും യാത്രക്ക്‌ തിരിച്ചടിയായി.