ഭര്‍ത്താവിനെ കാണാതായിട്ട് എട്ടുവര്‍ഷം; മറ്റൊരു സ്ത്രീക്കൊപ്പം ഇന്‍സ്റ്റാ റീലില്‍: യുവാവിനെ തിരിച്ചറിഞ്ഞ് ഭാര്യ

ലഖ്‌നൗവില്‍ എട്ട് വര്‍ഷമായി കാണാതായ ഭര്‍ത്താവിനെ ഇന്‍സ്റ്റഗ്രാം റീലിലൂടെ തിരിച്ചറിഞ്ഞ് ഭാര്യ. യുപിയിലെ ഹര്‍ദോയ് ജില്ലയിലാണ് സംഭവം. 2018ലാണ് ബബ്ലു എന്ന ജിതേന്ദ്രയെ കാണാതായത്. തുടര്‍ന്ന് ഭാര്യ ഷീലുവാണ് ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയത്.
ഗര്‍ഭിണിയായ ഷീലുവിനെ ഉപേക്ഷിച്ച് ജിതേന്ദ്ര പഞ്ചാബിലെ ലുധിയാനയിലെത്തുകയും അവിടെ വച്ച് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു ജീവിക്കുകയും ആയിരുന്നെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം റീലിലൂടെയാണ് കാണാതായ ഭര്‍ത്താവ് ജിതേന്ദ്രയെ മറ്റൊരു സ്ത്രീക്കൊപ്പം ഷീലു കണ്ടത്. തുടര്‍ന്ന് യുവതി കോട്വാലി സാന്‍ഡിലെ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ജിതേന്ദ്രയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. 2017ലാണ് ജിതേന്ദ്ര ഷീലുവിനെ വിവാഹം ചെയ്യുന്നത്.
പിന്നീട് സ്ത്രീധനം ആവശ്യപ്പെട്ട് പലതരത്തില്‍ ഷീലുവിനെ ഉപദ്രവിച്ചിരുന്നു.
സ്ത്രീധന കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ലാണ് ജിതേന്ദ്രയെ കാണാതായത്.


