‘കുക്ക് വിത്ത് കോമാളി’ വിധികർത്താവ്; പ്രശസ്ത പാചകവിദഗ്ധൻ ഷെഫ് ദാമോദരൻ അന്തരിച്ചു

SHARE

പ്രശസ്ത പാചകവിദഗ്ധൻ ഷെഫ് ദാമോദരൻ അന്തരിച്ചു. കുക്ക് വിത്ത് കോമാലി ഉൾപ്പെടെയുള്ള പ്രശസ്ത കുക്കിംഗ് റിയാലിറ്റി ഷോയിലെ വിധികർത്താവ് എന്ന നിലയിൽ പ്രശസ്തനാണ് അദ്ദേഹം. 72 വയസായിരുന്നു പ്രായം. അസുഖബാധിതനായി ചെന്നൈയിൽ ചികിത്സയിൽ കഴിയവെയാണ് മരണം. കുക്ക് വിത്ത് കോമാലി എന്ന കുക്കിംഗ് റിയാലിറ്റി ഷോയിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ഷെഫ് ദാമോദരൻ ഒട്ടേറെ മലയാളം-തമിഴ് കുക്കിംഗ് അവാർഡ് ഷോകളിലും നിറസാന്നിധ്യമായിരുന്നു. ഇടുപ്പെല്ലിലെ ഒടിവും കാൽമുട്ട് ശസ്ത്രക്രിയയും കാരണം കഴിഞ്ഞ ഏതാനും വർഷങ്ങളായി വീൽചെയറിലായിരുന്നു അദ്ദേഹം. ഇതിനു പുറമേ ഏറ്റവും കൂടുതൽ വിഭവങ്ങൾ തുടർച്ചയായി പാകം ചെയ്ത് കൊണ്ട് ഗിന്നസ് റെക്കോർഡിലും ഇദ്ദേഹം സ്ഥാനം പിടിച്ചു. ഹോട്ടലുകളിൽ പാത്രം കഴുകുന്ന സാധാരണ ജോലിക്കാരനായി ജീവിതം ആരംഭിച്ച ഷെഫ് ദാമു, സ്വന്തം കഠിനാധ്വാനവും കഴിവും കൊണ്ട് ഇന്ത്യയിലെ മുൻനിര ഷെഫുമാരിൽ ഒരാളായി വളരുകയായിരുന്നു. രാജ്യം അദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം നൽകി ആദരിച്ചിട്ടുണ്ട്. ഇന്ത്യയിൽ മദ്രാസ് സർവ്വകലാശാലയിൽനിന്ന് ഹോട്ടൽ മാനേജ്മെന്റിൽ പിഎച്ച്ഡി നേടുന്ന ആദ്യ ഷെഫ് എന്ന ബഹുമതിയും ഇദ്ദേഹത്തിനാണ്.