October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 21, 2026

എസ്എംഎ രോഗികളുടെ മരുന്ന് മാറ്റിയ സംഭവം: മന്ത്രി കെ മുരളീധരന്റെ വാദം പൊളിഞ്ഞു, പരീക്ഷണാടിസ്ഥാനത്തിൽ മരുന്ന് നൽകാൻ ഉത്തരവിറക്കിയത് യുഡിഎഫ് സർക്കാരിന്റെ കാലത്ത്

SHARE

എസ്എംഎ (സ്പൈനൽ മസ്കുലാർ അട്രോഫി) രോഗത്തിനുള്ള മരുന്ന് പരീക്ഷണാടിസ്ഥാനത്തിൽ നൽകുന്നതുമായി ബന്ധപ്പെട്ട് മന്ത്രി കെ മുരളീധരന്റെ വാദം പൊളിയുന്നു. മരുന്ന് നൽകാൻ ഉത്തരവിറക്കിയത് യുഡിഎഫ് സർക്കാരിന്റെ കാലത്ത്. കഴിഞ്ഞ സർക്കാരാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയതെന്ന ആരോഗ്യമന്ത്രിയുടെ വാദമാണ് പൊളിഞ്ഞത്. യുഡിഎഫ് സർക്കാർ അധികാരത്തിലേറി രണ്ട് മാസങ്ങൾക്കുശേഷം, ജൂലൈ ഏഴിനാണ് പരീക്ഷണാടിസ്ഥാനത്തിൽ മരുന്ന് നൽകുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങിയത്. ഇതുവരെ നൽകിയിരുന്ന ഫലപ്രദമായ മരുന്ന് മാറ്റി, ക്ലിനിക്കൽ പരീക്ഷണം നടത്താത്ത പുതിയ മരുന്ന് കുട്ടികൾക്ക് നൽകിത്തുടങ്ങാനായിരുന്നു ആരോ​ഗ്യ വകുപ്പിൻ്റെ നിർദ്ദേശം. അതേസമയം, എസ്എംഎ രോഗികളുടെ മരുന്ന് മാറ്റിയ സംഭവത്തെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രൂക്ഷമായി വിമർശിച്ചു. സംഭവം നിസാരമായി കാണാൻ കഴിയില്ലെന്നും ആരോഗ്യമന്ത്രിയുടെ അനാസ്ഥ ഞെട്ടിക്കുന്നതും ക്രൂരവുമാണെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റക്കാർക്കെതിരെ കർക്കശമായ നടപടി കൈക്കൊള്ളണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മാതാപിതാക്കളുടെ പൂർണ സമ്മതമില്ലാതെ പരീക്ഷണ ലേബലുള്ള മരുന്നുകൾ രോഗികളായ കുട്ടികൾക്ക് നൽകി എന്നത് നിസാരമായി കാണാൻ കഴിയുന്ന ഒന്നല്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി.