October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 21, 2026

പുന്നപ്ര–വയലാർ വാർഷിക വാരാചരണം: വയലാറിൽ ഇന്ന് രക്തപതാക ഉയരും

SHARE

പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന്റെ ഭാഗമായി വയലാർ രക്തസാക്ഷി മണ്ഡപത്തിൽ ഇന്ന് രക്തപതാക ഉയരും. ഇന്നലെ മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സിബി ചന്ദ്രബാബു ജാഥാ ക്യാപ്റ്റന് കൈമാറിയ പതാക പത്തുമണിയോടെ വയലാർ രക്തസാക്ഷി മണ്ഡപത്തിൽ എത്തും തുടർന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആർ നാസർ പതാക ഉയർത്തും. വാരാചരണത്തിന്റെ ഭാഗമായി ഇന്നലെ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ പികെ മേദിനിയും വയലാർ രക്തസാക്ഷി മണ്ഡപത്തിൽ ആർ നാസറും പതാക ഉയർത്തി. പുന്നപ്ര സമരഭൂമിയിൽ വാരാചരണ കമ്മിറ്റി പ്രസിഡന്റ് ജയൻ പതാക ഉയർത്തി. വിഎസിന്റെ ജന്മദിനം കൂടിയായ ഇന്നലെ വിഎസിന്റെ വീട്ടിലും വിഎസിനെ അടക്കം ചെയ്ത വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിലും പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനം നടന്നു. വിഎസിന്റെ കുടുംബാംഗങ്ങൾ രാവിലെ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിലെത്തി വിഎസിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. 23നാണ് പുന്നപ്ര സമരഭൂമിയിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനം നടക്കുക. ഇരുപത്തിയാറിന് വയലാർ രക്തസാക്ഷി മണ്ഡപത്തിൽ അനുസ്മരണ സമ്മേളനം നടക്കും. 27നാണ് വാരാചരണത്തിന് സമാപനം കുറിക്കുക.