ഇന്ദിരാ ഗാന്ധി അനുസ്മരണം .

മുൻ പ്രധാനമന്ത്രിയുടെ ഇന്ദിരാഗാന്ധിയുടെ നാല്പത്തിരണ്ടാം രക്തസാക്ഷിത്വദിനവും ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയുമായിരുന്ന സർദ്ദാർ വല്ലഭായ് പട്ടേലിൻ്റെ 151 ആം ജന്മദിനവും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ 83 ആം ജന്മദിനവും ഇരിട്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി.ഡി.സി.സി ജനറൽ സിക്രട്ടറി പി.കെ.ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് പി.എ.നസീർ അദ്ധ്യക്ഷത വഹിച്ചു. നിധിൻ നടുവനാട്, സി.കെ.ശശിധരൻ, പി.വി മോഹനൻ, എൻ.നാരായണൻ മാസ്റ്റർ,ബിജു ജോസഫ് കരുമാക്കിയിൽ, ഷാനിദ് പുന്നാട്, കെ.ഇബ്രാഹീം ഹാജി, കെ. ബാലകൃഷ്ണൻ, നാരോൻ ഹംസ, വി.എം.രാജേഷ്, കെ.ഭാസ്ക്കരൻ, സി.വി.സുധീപൻ, വി.പ്രകാശൻ, റാഷിദ് പുന്നാട്, എം.ജി.ലൈല, സിനി സുധീർ, ആർ.കെ.സുനിൽകുമാർ, എം.സുധാകരൻ, സുജേഷ് വട്ടിയറ എന്നിവർ നേതൃത്വം നൽകി.

