June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 3, 2026

പീഡന കേസില്‍ ഐ ടി വ്യവസായി വേണു ഗോപാലകൃഷ്ണന് മുൻ‌കൂർ ജാമ്യം; അതിജീവിതയെ സ്വാധീനിക്കാൻ പാടില്ലെന്ന് കർശന ഉപാധി.

SHARE

പീഡന കേസില്‍ ഐ ടി വ്യവസായി വേണു ഗോപാലകൃഷ്ണന് മുൻ‌കൂർ ജാമ്യം.ലൈംഗിക പീഡനക്കേസിൽ മുൻകൂർ ജാമ്യം തേടി സുപ്രീംകോടതി സമീപിച്ചിരുന്നു. കർശന ഉപാധികളോടെയാണ് സുപ്രീംകോടതി ജാമ്യം നൽകിയത്. കേസിലെ അതിജീവിതയെ സ്വാധീനിക്കാൻ പാടില്ല. അന്വേഷണ ഉദ്യോഗസ്ഥർ ആവിശ്യപ്പെട്ടാൽ ഹാജരാകണം എന്നിങ്ങനെയാണ് ഉപാധികൾ. ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.നേരത്തെ ഹർജിയിൽ വിശദമായ വാദം കേട്ട കോടതി വിധി പറയാനായി മാറ്റിവെക്കുകയായിരുന്നു.തൊഴിലിടത്തിൽ വെച്ച് ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. തൊഴിൽ സുരക്ഷ ഭയന്നാണ് നേരത്തെ പരാതി പറയാതിരുന്നതെന്നും സൈബർ തെളിവുകളടക്കം തന്റെ കൈവശമുണ്ടെന്നും യുവതി വ്യക്തമാക്കിയിരുന്നു. ഹണിട്രാപ്പിലൂടെ 30 കോടി രൂപ തട്ടാൻ ശ്രമിച്ചെന്ന പരാതിയാണ് കേസില്‍ ആദ്യം പുറത്തു വന്നത്. പിന്നീടാണ് കേസില്‍ വഴിത്തിരിവുണ്ടാകുന്നത്.