September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 24, 2026

ജസ്റ്റിസ് ബി ആര്‍ ഗവായിയെ ചീഫ് ജെസ്റ്റിസായി ശുപാര്‍ശ ചെയ്തു

SHARE

ജസ്റ്റിസ് ബി ആര്‍ ഗാവായിയെ ചീഫ് ജെസ്റ്റിസായി ശുപാര്‍ശ ചെയ്തു. ജസ്റ്റിസ് ബി ആര്‍ ഗവായിയെ പുതിയ ചീഫ് ജസ്റ്റിസ് ആയി ശുപാര്‍ശ ചെയ്ത് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. ശുപാര്‍ശ കത്ത് കേന്ദ്ര നിയമ മന്ത്രാലയത്തിന് കൈമാറിയതായി സഞ്ജീവ് ഖന്ന വ്യക്തമാക്കി.മെയ് 13 ന് സഞ്ജീവ് ഖന്ന വിരമിക്കുന്ന സാഹചര്യത്തിലാണ് ശുപാര്‍ശ. പിന്‍ഗാമിയെ ശുപാര്‍ശ ചെയ്യണമെന്ന് സഞ്ജീവ് ഖന്നയോട് നിയമമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. മെയ് 14 ന് സത്യപ്രതിജ്ഞ നടക്കും.ഇതോടെ ജസ്റ്റിസ് കെ ജി ബാലകൃഷ്ണന് ശേഷം സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസ് പദവിയിലേക്കെത്തുന്ന ദളിത് ജസ്റ്റിസ് എന്ന നേട്ടവും ബി ആര്‍ ഗവായ് സ്വന്തമാക്കും.ആറ് മാസത്തേക്കായിരിക്കും നിയമനം. ഈ വര്‍ഷം നവംബറിലാകും വിരമിക്കല്‍.മഹാരാഷ്ട്രയിലെ അമ്രാവതി സ്വദേശിയായ ഗവായ് 2016 ലെ നോട്ടുനിരോധനം ശരിവച്ചതും ഇലക്ട്രല്‍ ബോണ്ട് ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചതടക്കമുള്ള ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു.മെയ് 13 ന് വിരമിക്കുന്ന നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് ഈ നിർദ്ദേശം മുന്നോട്ടുവച്ചത്. കീഴ്വഴക്കമനുസരിച്ച്, സിറ്റിംഗ് ചീഫ് ജസ്റ്റിസ് ഏറ്റവും മുതിർന്ന ജഡ്ജിയെയാണ് പിൻഗാമിയായി ശുപാർശ ചെയ്യുന്നത്.

നേരത്തെ, നിയമ മന്ത്രാലയം ജസ്റ്റിസ് ഖന്നയോട് തന്റെ പിൻഗാമിയെ പ്രഖ്യാപിക്കാൻ ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു.